സത്യമെവിടെ Poem by Vinod Varma

സത്യമെവിടെ

സത്യമെവിടെ നിത്യസത്യമെവിടെ
എങ്ങും നിറയുമാസത്യമെവിടെ

ആഴിപരപ്പിന്നാഴത്തില്‍ തേടി, ഞാനാ
കാശശൂന്യതക്കുമക്കരെ പോയി

അണുവിന്നകത്തില്ല, ദേവകണത്തിലും
പുസ്തകകെട്ടിലും പഴമൊഴിപാട്ടിലും

കാട്ടിലും വാല്‍മീകപുറ്റിലും കണ്ടില്ല
നാട്ടിലും കോമരം തുള്ളുന്നകാവിലും

സുവര്‍ണ്ണപാത്രത്തില്‍ മൂടിവെച്ചോ കാലം
വേദമന്ത്രങ്ങളിലൊളിച്ചുവെച്ചോ

തേവരബിംബത്തില്‍ ചെന്നൊളിച്ചോ സ്വയം
ശ്രീകോവിലും വിട്ടകന്നു പോയോ

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Vinod Varma

Vinod Varma

Tripunithura, Kerala (India)
Close
Error Success