aleena kuriakose


Kadalenna Mayaswapnam - Poem by aleena kuriakose

കടല്‍ക്കരയിലൂടെ നടന്നു നീങ്ങുമാ-
സന്ധ്യാനേരങ്ങളില്‍
ആകാശത്തിലെ രാജാവായ സൂര്യദേവന്‍
മെല്ലെ മറയുന്നു.
ഇളം ചൂടുളള തിരമാലകള്‍ കാലുകളില്‍
തഴുകുമ്പോള്‍
സന്തോഷത്താല്‍ തുടിക്കുന്നേന്‍ ഹൃദയം
കപ്പലണ്ടികൊറിച്ചു കൊണ്ട് നിന്‍
മനോഹാരിത ഞാന്‍ അറിഞ്ഞു
ആഞ്ഞടിക്കുമാ തിരമാലകളില്‍
കടലിലെ രാജ്ഞി എന്നെ കൊണ്ടുപോകും
എന്ന് കൊതിച്ചു നിന്നു.
നീ നല്‍കുന്ന കാറ്റും ചെറുചൂടും
ഞാനറിഞ്ഞു.
കരയില്‍ നിന്നും നോക്കുമ്പോള്‍
ആകാശത്തെ തൊട്ടുതലോടി കിടക്കുന്ന
നിന്‍ മേനിയിലൂടെ നടന്നു നീങ്ങിയാല്‍
ആകാശകൊട്ടാരത്തില്‍ എത്തുവാന്‍
സാധിക്കുമെന്ന്
എന്‍ കൊച്ചു ഹൃദയം ഗ്രഹിച്ചു.
എന്നാല്‍ സാധിക്കുകയില്ല എന്നു ഞാന്‍
വൈകിയാണറിഞ്ഞത്!
ഞാന്‍ മടങ്ങുകയായി.
എന്നാല്‍ ഞാന്‍ വീണ്ടും വന്നപ്പോള്‍
എന്റെ മായാത്ത സ്വപ്നങ്ങള്‍ തകര്‍ന്നു
എന്റെ കൂട്ടുക്കാരി എങ്ങോ മറഞ്ഞു.
കടലെന്ന എന്‍ മായ സ്വപ്നം
എങ്ങോ മറഞ്ഞു.
കടലെന്ന എന്‍ സുഹൃത്ത്
മാലിന്യകൂമ്പാരമായി.......

Topic(s) of this poem: dreams


Comments about Kadalenna Mayaswapnam by aleena kuriakose

There is no comment submitted by members..



Read this poem in other languages

This poem has not been translated into any other language yet.

I would like to translate this poem »

word flags


Poem Submitted: Tuesday, March 3, 2015



[Report Error]