aleena kuriakose


Kavya Swapnam - Poem by aleena kuriakose

അകന്നുപോയ ദിനങ്ങളില്‍ എപ്പഴോ-
എടുത്തവച്ചൊരെന്‍ മയില്‍പ്പീലി തുമ്പില്‍-
കാലപഴക്കത്തിന്‍ നീര്‍ത്തുള്ളികള്‍
പൊടിതട്ടിയെടുത്തൊരെന്‍പുസ്തക താളുകളും
മറന്നുവോ എന്‍ നീര്‍തുള്ളികള്‍?
കാര്‍മേഘകൂട്ടത്തെ കണ്ടൊരാനന്ദം
എന്‍ കണ്ണിലും ശോഭിച്ചുവോ?
മറന്നതല്ല നിന്നെ ഞാന്‍ മനപ്പൂര്‍വ്വം-
കാലചക്ക്രത്തിന്‍ തിരശ്ശീലയില്‍
എവിടെയോ, കൈനഷ്ടമായതാണു നിന്നെ
നീ എന്‍ കിനാക്കള്‍ക്ക് നിറപ്പകിട്ടേകി
എന്‍ സ്വപ്നങ്ങളില്‍ മാത്രം നീ
നിലനില്ക്കവേ, വീണുടഞ്ഞു
എന്‍ പളുങ്കുകൊട്ടാരം
കുളിര്‍കാറ്റിന്‍ സംഗീതവും നിന്‍ പാദസ്പന്ദനവും
ഇന്നെനിക്ക് വിദൂര സ്വപ്നം മാത്രം
നീയെന്നെ അറിഞ്ഞിരുന്നെങ്കില്‍ എന്ന്
ഇന്നും ഞാന്‍ ആശിക്കുന്നു
ഇന്ന് ഞാന്‍ ഓര്‍മ്മ തന്‍ വളപൊട്ടുകള്‍ പെറുക്കവേ
കാലത്തിന്‍ കളിതോണിയില്‍,
ഓളങ്ങളാല്‍ സഞ്ചരിച്ചീടുമ്പോള്‍
ഒന്നുമാത്രം ആഗ്രഹിക്കുന്നു.
നിന്റെ വിളിയും കാതോര്‍ത്തിരുന്നു
എന്റെ അഗാനമാം സ്നേഹത്തിന്‍
മനസ്സ് നീ അറിഞ്ഞിരുന്നെങ്കിലെന്ന്
എന്നെ അകറ്റാതെ നീയും അകന്നുപോകാതെ
ഞാനും ഒരുപക്ഷേ അവശേഷിച്ചേനേ..........

Topic(s) of this poem: dreams


Comments about Kavya Swapnam by aleena kuriakose

There is no comment submitted by members..



Read this poem in other languages

This poem has not been translated into any other language yet.

I would like to translate this poem »

word flags


Poem Submitted: Tuesday, March 3, 2015



[Report Error]