കത്തിയെരിഞ്ഞു ചാരമായ് മാറിയ ഒരു സ്വപ്നം! Poem by Nithya Balachandran

കത്തിയെരിഞ്ഞു ചാരമായ് മാറിയ ഒരു സ്വപ്നം!

ചന്ദനമുട്ടികളില്ലാതെ,

ഇന്നലെകളിലെന്നോ

ആത്മാവിൻ തെക്കേ

തൊടിയിൽ,

ഒരു സ്വപ്നത്തിനു

ചിതയൊരുക്കി.

.

.

കത്തിയെരിയുന്നൊരാ

സ്വപ്നത്തെ

നോക്കിനിന്നപ്പോൾ

തോന്നിയതെന്തെന്നറിവീല്ലാ.

ചലനങ്ങളറ്റ്, മനസ്സ് മരവിച്ചു

പോയിരുന്നു അത്രമേൽ.

.

.

വെന്തെരിഞ്ഞു

ചാമ്പലായ്,

ആ സ്വപ്നം ആത്മാവിൻ ഗർത്ത

ങ്ങളിലെവിടെയോ നിപതിച്ചൂ,

നിശ്ശബ്ദമായ്.

.

.


കാലത്തിൻ മറവികളിൽ
മൂടപ്പെട്ട്

ഒരു കുനേ ചാരമായ്,

കിടന്നൂ
ആത്മഗർത്തത്തിൻ

അന്ധകാരത്തിൽ.

.

.

ആ ചാരക്കൂനയിൽ

നിന്നൊരു

ഫീനെക്സ് പക്ഷി

ക്കണക്കെയിന്നിതാ

അതുയർന്നെഴുന്നേൽക്കുന്നൂ.
.

.

വർണ്ണ ചിറകുകൾ

വിരിച്ചു പറക്കുന്നു,

കണ്മുന്നിലായ്.

.

.

കണ്ണുകൾക്കെന്നിട്ടും

വിശ്വാസം വന്നതേയില്ല

തെല്ലും.

അപ്പോൾ ആത്മാവ്‌ ഉച്ചത്തിൽ

വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു,

.

.

'അല്ലയിതു മിഥ്യയല്ല, കേവല സത്യം

മാത്രമെന്നറിവൂ.

സ്വപ്നങ്ങൾ ഉയർന്നെഴുന്നേല്ക്കും,

തീരെ പ്രതീക്ഷിക്കാതി

രിയ്ക്കെയെന്നെങ്കിലും,

ഒരു ഫീനെക്സ് പക്ഷിയെപോൽ! '

#Dreams never die, they resurrect from ashes like a phoenix bird

കത്തിയെരിഞ്ഞു ചാരമായ് മാറിയ ഒരു സ്വപ്നം!
Monday, November 30, 2015
Topic(s) of this poem: bird,dreams
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success