ഒരു പൂവ് Poem by SALINI NAIR

ഒരു പൂവ്

Rating: 5.0

425
ഒരു പൂവ്
ഒരു കാറ്റിൻ കൈവഴിയിൽ
ഏതോ വസന്തമായ്‌ വിരിയുന്നുവോ
അകലങ്ങളിൽ നീ അറിയാതെ
നിൻ ഓർമകൾ വസന്തമായ്‌ മാറുന്നുവോ

ഇന്നലെകളുടെ കൈവല്യമായ്
രാവിൻ താളങ്ങൾ അടുക്കി വച്ചു
തുഷാര രേണുവിൽ സുസ്മിതയാം
പൂർണമായോ നിൻ പുനർജന്മം

സൂര്യാംശമിന്നു തഴുകി മറഞ്ഞപ്പോൾ
വിട പറയാൻ എന്തേ നീ മറന്നു
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ
നറുമലരാകുമോഇളം തളിരകുമോ

പൂവായ് വിടരാൻ ആശയുണ്ടാകിൽ
കൊഴിയാതെ ഫലമായ്‌ മാറേണം
നാളെതൻ നന്മയ്ക്കായ് ഒരുമരമായ്‌
ആയിരം പൂക്കൾ വിരിയേണം...

©2017 SALINI.S.NAIR. All rights reserved

Sunday, March 25, 2018
Topic(s) of this poem: flower
COMMENTS OF THE POEM
Dr Antony Theodore 27 March 2018

സൂര്യാംശമിന്നു തഴുകി മറഞ്ഞപ്പോൾ വിട പറയാൻ എന്തേ നീ മറന്നു ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നറുമലരാകുമോഇളം തളിരകുമോ ohhhhh such fine poetry dear poetess.. those who know malayalm are blessed to read your poems.. thank you. tony

0 0 Reply
READ THIS POEM IN OTHER LANGUAGES
SALINI NAIR

SALINI NAIR

kottayam
Close
Error Success