കടലിരന്പുന്നു Poem by sekharan pookkat

കടലിരന്പുന്നു

കടലിരന്പുന്നു

കണിക്കൊന്നയും
കണിവെള്ളരിയും
കൊയ്തൊഴിഞ്ഞ പുഞ്ചപ്പാടവും
കാലിമേയുന്നെൻ കണ്ണിൽ
വർഷമേഘമായ്
ധരിത്രിതൻ ദാഹം തീർപ്പൂ
കടലിരന്പുന്നൂ
തിരയാൽ കടലെടുക്കുന്നു തീരം
കനലായലിയുന്നു.
തേങ്ങലൊടുങ്ങാ ദുഃഖമായ്
ആർത്തിരുന്പുന്നു
ഞാനിത്തിരി ശ്വാസത്തിനായ് അണയ്ക്കുന്നു
ഒരിറ്റു ശ്വാസത്തിനായ്ത്തേങ്ങുന്നു.

കടലിരന്പുന്നു
കണ്ണിൽ കനലൊടുങ്ങുന്നു.

POET'S NOTES ABOUT THE POEM
this poem is a translation of my poem Kadalirambunnu by E S unnikrishnan- my sincere gratitude and love
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success