ഉള്ളതു ചൊല്ലാം Poem by Vinod Varma

ഉള്ളതു ചൊല്ലാം

ഉള്ളതു ചൊല്ലാമെന്നുള്ളമുരപ്പതും
ഉള്ളതായെങ്ങുമുള്ളാലെയറിവതും
ഉള്ളതിന്‍ പൊരുളുമതിന്‍ നിറവുമാ
യെന്നുള്ളത്തിലെന്നെന്നും തെളിവതും

ഉള്ളതായുലകിലുള്ളതാം പൊരുളെല്ലാം
ഉള്ളാലെയറിയുമെന്നിലൊരുപൊരുള്‍
ഇല്ലയെന്നാകിലുലകിലെനിക്കിനിയുള്ള
തായൊന്നുമില്ല, ഉലകമേയില്ലെന്നാകാം?

ഉള്ളാലെയറിയാത്തപൊരുളുണ്ടെന്നാകി
ലുലകിലതുമെനിക്കില്ലാത്തപോലെയല്ലേ?
ഉള്ളതെന്നൊടുചൊല്ലുമെന്നുള്ളവുമുലക
വുമൊന്നുതാന്‍ രണ്ടല്ലെന്നുള്ളമറിയുന്നു

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Vinod Varma

Vinod Varma

Tripunithura, Kerala (India)
Close
Error Success