ഓണം Poem by Madathil Rajendran Nair

ഓണം

ഓണം
നിലാവിറങ്ങുന്നൊരോണം
കിനാവുകള്‍ക്കാരോഹണം

ദൂരെ ഭൂതത്തിന്‍റെ മായും
തീരങ്ങളിലൊരു ചെറുപയ്യന്‍റെ
മെയ്യില്‍ തളിര്‍ത്ത രോമാ‍ഞ്ചം
ഓണമൊരു മായികസ്വപ്നം

പെങ്ങമ്മാര്‍ പൂക്കളം തീര്‍ക്കെ
മണ്ണുരുട്ടിയടിച്ച്, പിന്നെ
കണ്‍മയങ്ങാതെയിരുന്ന്
രാമുഴുവന്‍ പ്രയത്നിച്ച്
മാവേലിയെത്തീര്‍ത്ത പയ്യന്‍
ദൂരെയേതോ ഭൂവിഭാഗത്തില്‍
ശീതോഷ്ണസജ്ജ ഗേഹത്തില്‍
ചാരുകസേരമേലേറി
കാണും കിനാവിന്‍റെ നാമം
ഓണം തിരുവോണം അഭിരാമം

വീണ്ടും വരട്ടെ വര്‍ഷാവര്‍ഷം
രോമാഞ്ചഭൂഷകളേകാന്‍
ഈയോണ സുന്ദരസ്വപ്നം
പക്ഷെ, ചൊല്ലുകെന്നോടുഞാനെ-
ങ്ങിനെയെത്തിക്കുമീ പുഷ്പഹര്‍ഷം
എന്‍റെ പ്രാമിലുറങ്ങും ശിശുവില്‍
ഓണം കാണാത്തരോമനക്കുഞ്ഞില്‍?

ഓണം
Thursday, August 27, 2015
Topic(s) of this poem: celebration
COMMENTS OF THE POEM
Unnikrishnan E S 10 September 2016

വീണ്ടും വരട്ടെ വര്‍ഷാവര്‍ഷം രോമാഞ്ചഭൂഷകളേകാന്‍ ഈയോണ സുന്ദരസ്വപ്നം പക്ഷെ, ചൊല്ലുകെന്നോടുഞാനെ- ങ്ങിനെയെത്തിക്കുമീ പുഷ്പഹര്‍ഷം എന്‍റെ പ്രാമിലുറങ്ങും ശിശുവില്‍ ഓണം കാണാത്തരോമനക്കുഞ്ഞില്‍? To the very next generation, Onam is lost in its beauty. The third gen, of course, wont care. It is useless to weep over the loss!

1 0 Reply
Valsa George 28 August 2015

I understand that Onam is quite significant for you in many ways this time! This is your first Onam after your becoming a grandpa! The tiny addition to your family, I am sure has added to the Onam festivities! ദൂരെയേതോ ഭൂവിഭാഗത്തില്‍ ശീതോഷ്ണസജ്ജ ഗേഹത്തില്‍ ചാരുകസേരമേലേറി കാണും കിനാവിന്‍റെ നാമം ഓണം തിരുവോണം അഭിരാമം........ So the vivacious boyhood has paved way to another stage of life. Yes, we have to accept the inevitable changes with grace! Enjoyed!

2 0 Reply
Jaishree Nair 28 August 2015

The essence of onam injected into your words. Loved the flow. Happy Onam

2 0 Reply
READ THIS POEM IN OTHER LANGUAGES
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success