Malayalam 905 ഭാഷാന്തര കവിതകൾ (5) മരണത്തിനു മുൻപിൽ Poem by Unnikrishnan Sivasankara Menon

Malayalam 905 ഭാഷാന്തര കവിതകൾ (5) മരണത്തിനു മുൻപിൽ

Rating: 4.0

രോഗശയ്യയിൽ
പ്രതീക്ഷയുടെ
അവസാനത്തെ തരികളെ
ഉപജീവിച്ച്


ശ്വാസശൈഥില്യങ്ങളുടെ
നേർത്ത ചരടിൽ
കാൽ വിരലൂന്നി
അടുത്തടുത്തു വരും
കാലൊച്ച കേട്ട് കൊണ്ട്

മങ്ങിമറയും
സുബോധത്തിന്റെ
നേർമ്മതയിൽ
ഉണർവിനും
ഉറക്കത്തിനും മദ്ധ്യേ

നീണ്ട് നീണ്ടോ-
രുറക്കത്തിനാൽ ചൂടിയന്ന
മൃദുത്വം നിറച്ച
ശയ്യയെന്കിലും
വേദനിക്കുമസ്ഥികൾ

ഹൃദയത്തിന്റെ
ഇടറിയ വെട്ടത്തിൽ പോലും
മഞ്ഞളിച്ചു പോകും
എരിയുമീ മിഴികൾ.

This is a translation of the poem A Dying Life by Nosheen Irfan
Thursday, June 21, 2018
Topic(s) of this poem: illness
COMMENTS OF THE POEM

The last moment of human being exactly told by the poet. Good presentation.

3 0 Reply
Unnikrishnan E S 10 July 2018

Thank you for bestowing your precious time to read this poem and offering wonderful words of appreciation. Deeply obliged, Sir. This is translation of poem by Nosheen Irfan. Kindy read the original too. Thank you...

1 0
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success