വിളക്കേന്തുന്ന ബാലന്‍ Poem by Madathil Rajendran Nair

വിളക്കേന്തുന്ന ബാലന്‍

Rating: 5.0

വെള്ളിക്കൊമ്പുകളാളും ജ്വലിക്കും മഹാവൃക്ഷം
ശീതകാലത്തിന്‍ മിന്നിത്തിളങ്ങും നീലാംബരം
താണുപോം അരുണാഭസുന്ദരരവിബിംബം
ബോധത്തിന്‍ തിരയിലുദ്ദീപ്തമാമൊരു ദൃശ്യം

അക്ഷമന്‍ ചിത്രകാരന്‍ ചിത്രത്തെ മറച്ചല്ലൊ
പകരം കരിരാത്രമവിടെയുദിച്ചല്ലൊ
പരകോടി താരങ്ങളവിടെയുണര്‍ന്നല്ലൊ

ചായങ്ങള്‍ തുടച്ചതാ ഫലകം പേറിക്കൊണ്ട്
കാരകന്‍ വിരമിച്ചു വേഗത്തില്‍ രംഗം വിട്ടു
ബാക്കിയായ് ഞാനാം വിളക്കേന്തുന്ന ബാലന്‍ മാത്രം
പൂര്‍ണമാമേകത്വത്തില്‍ ആ രാത്രം തീരും വരെ
കണ്‍ചിമ്മുമാകാശത്തിന്‍ ചിത്രത്തെത്തെളിയിക്കാന്‍

വിളക്കേന്തുന്ന ബാലന്‍
Monday, April 6, 2015
Topic(s) of this poem: consciousness
POET'S NOTES ABOUT THE POEM
This my own Malayalam translation of my English poem 'The Lamp-boy'.
COMMENTS OF THE POEM
Valsa George 10 April 2015

I had already posted a comment on this woderful write! I don't know why it hasn't appeared! This translation has such profundity of thought! You juggle with words that I see here a mega watt light burning!

1 0 Reply
READ THIS POEM IN OTHER LANGUAGES
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success