നന്ദി(Malayalam) Poem by Farisa Haleel

നന്ദി(Malayalam)

Rating: 5.0

നന്ദി,
ദുരാർത്തിയുടെ കാഹളങ്ങളിൽ
അമർന്നെരിയുന്ന നിലവിളികളിൽ
നിലച്ചുപോയ വെടിയൊച്ചകൾക്ക്.

നന്ദി,
ചോരയുടെ പുതപ്പണിഞ്ഞ
ചെറു പൂക്കൾക്ക്.
ചിറകറ്റെങ്കിലും പറക്കാൻ
വെമ്പുന്ന പറവകൾക്ക്.

നന്ദി,
അമ്മയുടെ കൈസ്പര്ശമില്ലാത്ത
ഭക്ഷണ പൊതികൾക്ക്.
അച്ഛന്റെ ആരവങ്ങളില്ലാത്ത
ദുരിതാശ്വാസ ക്യാമ്പുകൾക്ക്.

നന്ദി,
ബോംബുകൾ നെഞ്ചു തകർത്ത കെട്ടിടങ്ങളിലൂടെ
കാണുന്ന കലങ്ങിത്തെളിഞ്ഞ
ആകാശത്തിന്.

നന്ദി,
നാളുകളോരോന്നും
പാഴാണെന്ന് ഓർമിപ്പിച്ചു
കൊണ്ട് മുരളുന്ന ടാങ്കറിന്‌.

[15 August 2016]

Monday, August 15, 2016
Topic(s) of this poem: war
COMMENTS OF THE POEM
Akhil Raveendran 20 August 2016

good work really i like it.. thank you..

0 0 Reply
Farisa Haleel 03 November 2016

Thankyou

0 0
Akhil Raveendran 20 August 2016

നന്ദി, നന്ദി, നന്ദി.. still war going on.. dear..

0 0 Reply
Farisa Haleel 03 November 2016

njn kartheene athanna... നാളുകളോരോന്നും പാഴാണെന്ന് ഓർമിപ്പിച്ചു കൊണ്ട് മുരളുന്ന ടാങ്കറിന്‌ nn....

1 0
READ THIS POEM IN OTHER LANGUAGES
Close
Error Success