എ പോസിറ്റീവ് Poem by SATHEESAN E S

എ പോസിറ്റീവ്

എ' പോസിറ്റീവ്

അരമാര്‍ക്കിനു വേണ്ടിയായിരുന്നു എല്ലാം.
കൊടുക്കില്ലെന്നു ടീച്ചര്‍.

അരമാര്‍ക്കുകൂടി കിട്ടിയാല്‍ എല്ലാറ്റിലും 'എ പ്ലസ്,
തരണമെന്നവന്‍.

അക്ഷരത്തെറ്റ്,
കുത്തില്ല,
കോമയില്ല,
കൊടുക്കില്ലെന്ന് ടീച്ചര്‍.

ഉണ്ണാതെ,
ഉറങ്ങാതെ,
ഗെയിംപോലും കളിക്കാതെ,
പഠിച്ചുപഠിച്ചെഴുതിയതെന്ന്
വാശിയിലവന്‍.

അനുസരണയില്ല,
അടക്കമില്ല,
ഒതുക്കമില്ല,
കൊടുക്കില്ലെന്നു ടീച്ചര്‍.

എന്നാലൊന്നും വേണ്ടെന്നവന്‍,
പുസ്തകത്തില്‍ ഒളിപ്പിച്ചുവെച്ച ബ്ലെയ്ഡെടുത്ത്,
കൈ നീട്ടിമലര്‍ത്തി,
രക്തഞെരമ്പു നോക്കി,
കണ്ണടച്ച് ഒറ്റവര!
'ഇതാ ടീച്ചര്‍, എന്റെ എ'പ്ലസ് '!

Tuesday, April 3, 2018
Topic(s) of this poem: sacred heart
COMMENTS OF THE POEM
Satheesan Es 14 April 2018

Dear Readers, Request to translate this poem to English

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success