De Coloured ('niram Kettu' A Malayalam Poem) Poem by SATHEESAN E S

De Coloured ('niram Kettu' A Malayalam Poem)

നിറം കെട്ട്


പിന്നിലായെല്ലാറ്റിലും,
നടന്നാലെത്താതായി.
ഇരുട്ടിത്തുടങ്ങിയോ,
അന്തിക്കു നിറംകെട്ടോ!

കേള്‍വിയ്ക്കു പതം,
വാക്കിന്നു വിറ, യി-
ദ്ദേഹത്തിന്നിണങ്ങാതാ-
യൊരുവകക്കുപ്പായവും.

ഭൂമിതന്നററം പോല്‍
മുന്നിലഗാധമാം പെരുങ്കടല്‍,
പിന്നിലോര്‍മ്മകള്‍ മുരളു-
മശാന്തമാം കരിവാനം.

വിട്ടുപൊകുവാനരുതാ-
തക്ഷമയോടേയകം
ചുറ്റിത്തിരിയുന്നൂ
പ്രാണന്‍പോലിളംകാറ്റ്.

ഇങ്ങു ഞാനിരിക്കുന്നൂ
തെക്കോട്ടു കാലുംനീട്ടി,
കുലവെട്ടിയ വാഴ-
ത്തടപോലുണങ്ങാതെ.

Tuesday, September 18, 2018
Topic(s) of this poem: old age
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success