ലോക് ഡൗൺ Poem by Viju Vasanth

ലോക് ഡൗൺ

ലോക് ഡൗൺ
എങ്ങുംലോക്ഡൗൺ എവിടെയും ലോക് ഡൗൺ
വൈറസിനെ ഭയന്ന് ആരും ആരോടും മിണ്ടാതെ ആയി
അകലം പാലിച്ച് തുടങ്ങി
വീടിനുള്ളിൽ മാത്രമായി
നാളുകൾ എണ്ണി കഴിയുന്നു
ക്ലോക്കിലെ സൂചിയെ തുറിച്ചു നോക്കി
കാലം തള്ളി നീക്കുന്നു
എന്നാൽ ഈ ലോക് ഡൗണിലും
വിശ്രമമിലലാതെ തന്റെ ദിനചര്യ തുടരുന്നു
രണ്ടു നാൾ വീടിലിരിക്കെ ജീവിതം മടുത്തു തുടങ്ങിയവരെ,
ജീവിതം മുഴുവൻ വീടിന്റെ ചുമരുകൾക്കുള്ളിൽ
പ്രിയപ്പെട്ടവരുടെ ഇഷ്ടങ്ങൾക്കായി
അവർക്കായി സ്വപ്നം കണ്ടുറങ്ങും
അമ്മയെ നിനച്ചതുണ്ടോ.
അമ്മയിക്കില്ല ലോക് ഡൗണും അവധിയും...

Tuesday, May 5, 2020
Topic(s) of this poem: mother
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success