വീണ്ടും ജനിക്കുക Poem by JOBY JOHN

വീണ്ടും ജനിക്കുക

Rating: 5.0

എനിക്കു ദാഹിക്കുന്നുവെന്നരുളി
ദൈവത്തിന്‍ ദാനം വെളിപ്പെടുത്തി
ഈ ലോക കാഴ്ചയില്‍ മുങ്ങി മുങ്ങി
നീങ്ങുമെന്നെയും മുന്നില്‍ കണ്ടു
ദൈവസ്നേഹത്തിന്‍ തീനാളമായി
യേശുവെന്‍ മാര്ഗ്ഗമത്തിന്‍ ദീപമായി
ആത്മീയ ജീവനവനേകിയേവം
ആത്മീയമായി വളര്ത്തി യെന്നെ
ഈ ലോക ജീവിതം ശൂന്യമല്ലോ
ദൈവീക സന്നിദ്യമില്ലായ്കയാല്‍
സമരിയ സ്ത്രീയുടെ ലോകമെല്ലാം
ഈ ലോകയാത്രതന്‍ മിഥ്യ തന്നെ
മരണവും ജനനവുമെല്ലാം തന്നെ
ജീവിത ചക്രത്തിന്‍ ഭാഗമല്ലോ
അറിയുക, ദേഹവും ദേഹിയുമേ
ദൈവത്തിന്‍ ഗേഹമതേവം തന്നെ
ഓര്‍ക്കുക മര്ത്യാ നിന്‍ ജീവിതത്തിന്‍
ലക്ഷ്യം ദൈവത്തില്‍ ആയിരിക്ക

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success