മാമലയിലെ ജ്യോതി Poem by Vinod Varma

മാമലയിലെ ജ്യോതി

അകലെ തെളിയുന്ന ജ്യോതിയെന്‍
അകമെ തെളിയുന്ന ജ്യോതി
മാമലമുകളില്‍ തെളിയുന്ന ജ്യോതി, കാണ്‍ മാന്‍
മാമകചിത്തം കൊതിക്കുന്ന ജ്യോതി

ഇരുളില്‍ തെളിയുന്ന ജ്യോതി, മനസിന്‍
ഇരുളുമകറ്റുന്ന ജ്യോതി
നിത്യസത്യമായമരുന്ന ജ്യോതി ‘തത്വമസി'
തത്വമരുളുന്ന ജ്യോതി

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Vinod Varma

Vinod Varma

Tripunithura, Kerala (India)
Close
Error Success