യാത്രകൾ Poem by Vyshakh Vengilode

യാത്രകൾ

നമ്മുടെ പ്രണയത്തിന്
ചക്രങ്ങൾ പണിഞ്ഞ്,
ദൂരങ്ങൾ തേടി അലയണം;
അപരിചിതർക്കിടയിലെ
പരിചിതരായി നാം,
കൈകൾ കോർത്ത് നടക്കണം;
കൂടെ നീയുണ്ടെന്നും,
നിന്നിൽ ചിരിയുണ്ടെന്നും
ഉറപ്പ് വരുത്തി നിശ്വസിക്കണം.

- വൈശാഖ് വെങ്കിലോട്

യാത്രകൾ
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success