CEEKEY MADAYI

CEEKEY MADAYI Poems

ഗുരുവായൂർ കണ്ണനെ കണ്ട് ഞാനെന്നും
ഒരു വേണുഗാനമായ് മാറിയെങ്കിൽ!
നിന്നിലേക്കുരുളുമെൻ ആധി-വ്യാധികൾ
കണ്ടതിലേ എൻ ഗുരുവായൂരപ്പാ നീ നിത്യം?
...

The Best Poem Of CEEKEY MADAYI

'ഗുരുവായൂർ... ': സീക്കേ മാടായി

ഗുരുവായൂർ കണ്ണനെ കണ്ട് ഞാനെന്നും
ഒരു വേണുഗാനമായ് മാറിയെങ്കിൽ!
നിന്നിലേക്കുരുളുമെൻ ആധി-വ്യാധികൾ
കണ്ടതിലേ എൻ ഗുരുവായൂരപ്പാ നീ നിത്യം?
നീയൊന്നു തൊട്ടാലീ പാഴ്മുളംതണ്ടൊരു
മധുവേണുഗാനമായ് മാറും കൃഷ്ണാ...!
കൃഷ്ണാ...! കൃഷ്ണാ...! ! കൃഷ്ണാ...! ! !
...................... (ഗുരുവായൂർ.....)

സ്വരതന്ത്രി ഉണരാത്ത പാഴ്മുളംതണ്ടാണ് ഞാൻ
പറയാതെ കേൾക്കുന്ന ദേവനല്ലേ, കൃഷ്ണാ...! ! !
ഒരുപിടി അവിലില്ല... പൂന്താന കൃതിയില്ലാ
താമരപൂവായ് ഞാൻ വിരിയുവതെങ്ങിനെ-
കൃഷ്ണാ...! കൃഷ്ണാ...! ! കൃഷ്ണാ...! ! !
...................... (ഗുരുവായൂർ.....)

മിഴിദീപം തെളിയാത്ത പാഴ്ജന്മമാണ് ഞാൻ
കാണാതെ അറിയുന്ന വിദ്യയില്ലേ, കൃഷ്ണാ...! ! !
കരയാൻ കണ്ണീരില്ലാ... നീയില്ലാതില്ല തുണ
കാണിക്കയേകാൻ എൻ ജീവിതമേയുള്ളൂ-
കൃഷ്ണാ...! കൃഷ്ണാ...! ! കൃഷ്ണാ...! ! !
...................... (ഗുരുവായൂർ.....)

CEEKEY MADAYI Comments

CEEKEY MADAYI Popularity

CEEKEY MADAYI Popularity

Close
Error Success