Husna C A

Husna C A Poems

നിരനിരയായ തടവറകൾക്ക് മേൽക്കൂരയില്ല,
കാറ്റിൻ ഒരു ഓടകുഴൽ,
അത് (കാറ്റ്) നീലിച്ച (തണുത്തുറച്ച) തെക്ക്ദിശയിലെ ഗുഹയിൽനിന്നാണ്.
...

The Best Poem Of Husna C A

പഴയ തടവറ

നിരനിരയായ തടവറകൾക്ക് മേൽക്കൂരയില്ല,
കാറ്റിൻ ഒരു ഓടകുഴൽ,
അത് (കാറ്റ്) നീലിച്ച (തണുത്തുറച്ച) തെക്ക്ദിശയിലെ ഗുഹയിൽനിന്നാണ്.

ഹാ ഇരുണ്ട ക്രോദ്ധമായ ദിനമേ:
കാറ്റ് ഒരു കുപിതനായ തേനീച്ചയെപ്പോലെ
പൊള്ളയായ കടലിലെ ഗർത്തങ്ങളിൽ
കറുത്ത തേൻ വേട്ടയാടുന്നു

നിഴലിന്റെ തിരമാലകൾ വന്ന് കഴുകി ശൂന്യമായ ചിപ്പിയുടെ അസ്ഥി വെളിപ്പെടുത്തി,
എന്നിട്ട് അത് കയ്പ്പേറിയ പാട്ട് പാടുന്നു, അസ്ഥി പാടുന്നത്പോലെ

ആരാണ് ഇവിടെ പണിതത്, ആരാണ് ഇവിടെ പണിയെടുത്തത്?
കാറ്റും കടലും ചോദിച്ചു
അവരുടെ മരവിച്ഛ കൂടുകൾ തകർന്നിരിക്കുന്നു
അത് ഉലഞ്ഞിരിക്കുന്നു

അവർ അതിൽ സ്നേഹിച്ചില്ല പരിണയിച്ചില്ല,
അവർ ഓരോരുത്തരും അവരുടെ തടവറയിൽ ഒറ്റക്ക്
ഇപ്പോൾ കരയുന്ന കാറ്റിനെപ്പോലെ കരഞ്ഞുകൊണ്ട്
കല്ലുകൊണ്ട് പണിത ഈ ഓടക്കുഴലിലൂടെ.

Husna C A Comments

Close
Error Success