നിളയും തീരവും കുളിരണിഞ്ഞു
ചന്ത്രകലയും ബിംബമായ് ഉദിച്ചുയര്‍ന്നു
രാവിന്‍ ശംഖൊലി തുയിലുണര്‍ന്നു
താരാപഥം കണ്‍തുറന്നു
ഇന്നീ രാവിനന്‍റെ ശയ്യയില്‍
അമൃതമായ് തീര്‍ന്നൊരു തെന്നലിന്‍ സൗരഭൃം
ശാന്തമായ് നിലാവില്‍ ചേര്‍ന്നണഞ്ഞു
രാവിന്‍ കംബളം ചേര്‍ത്തണച്ചു
നാണിച്ചു മുഖം നോക്കാന്‍ ചന്ത്രിക അണയവെ
നിളതന്‍ നീര്‍ത്തുള്ളി മറഞ്ഞകന്നു
നിളതന്‍ വിലാപം ഉയര്‍ന്നു കേട്ടു
അഗ്നിയില്‍ പ്രകൃതിയും എരിഞ്ഞമര്‍ന്നു....
(c) All rights reserved Salini S Nair
This poem has not been translated into any other language yet.
I would like to translate this poem