ഫെമിനിസം Poem by SALINI NAIR

ഫെമിനിസം

427
ഫെമിനിസം

ആഴക്കടൽ നെയ്തൊരഗാധതയിൽ
ഒരു മുത്തുച്ചിപ്പി ഒളിഞ്ഞിരുന്നു
ഒളിവീശും വൈഡൂര്യ ലാവണ്യവും
പാരിൽ മടിത്തട്ടിൽ ഒളിച്ചുവച്ചു
സൂര്യനെ പ്രണയിച്ച തമരതണ്ടും
അഗാധതതൻ വരമ്പു നെയ്തു

അഴകിൽ പിറന്നൊരു ജീവി സമൂഹം
അടവിതൻ മടിത്തട്ടിൽ പരിലസിച്ചു
മനുഷ്യ സദാചാരം വാഴുന്ന ഹൃത്തുകൾ
അവനുറവിടം തേടി അലഞ്ഞു
സത്യമാം മനസ്സിനെ അസത്യമയ് തീർക്കവെ
കപട സദാചാരം പുലർന്നു

പവിത്രമാണി സ്ത്രീജന്മം എന്നവൾ മറന്നു
അമൂല്യമാം രത്നസമാനമെന്നവർ മറന്നു
ആചാരം നിയമങ്ങൾ ആകാൻ തുടങ്ങവെ
ഇവൾ അബലയെന്നവർ ചൊല്ലി വിളിച്ചു
ജന്മം പുലർത്തിയ മാതൃ സമൂഹത്തെ
അടിമയെന്നവൻ മനം വിളിച്ചു...

©2017 SALINI.S.NAIR. All rights reserved

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
SALINI NAIR

SALINI NAIR

kottayam
Close
Error Success