പ്രണയം Poem by SALINI NAIR

പ്രണയം

429.
പ്രിയതമേ നീ കേട്ടുകൊൾകെൻ
പ്രണയമിന്നേകയായ്‌
ജീവിതം വ്യർത്ഥമാണെന്നറികയില്ലെങ്കിലതു നീ അറിയുമൊരു നാൾ ഏകയായ്‌
മറയുമൊരോ നിമിഷവും നിസ്സാരമല്ലെന്നു നീ അറിയുമോമൊരുനാൾ ഏകയായ്‌
വസന്തങ്ങൾ പലനാൾപോയ്പോയാലും
മാമരങ്ങൾപറയാതെകൊഴികിലും
മറക്കുവതിനിയാവതില്ലീ പ്രണയത്തെയും ഒരു ശിശിരം പോലെ ഓർമിക്കവേണംകൊഴിഞ്ഞുപോയൊരാ നാളുകൾ
ഏകാന്തയായ് വ്യഥിതയായ്‌ ജീവിക്കുമെ ന്നുടെ ഓർമ്മയിൽ
മറക്കുവാനകതില്ല എൻ പ്രണയമെ ന്നാകിലിനിനീ മറന്നിടേണ്ട ആ വസന്തത്തെയും
ജീവിക്കുമെന്നുടേ ഓർമ്മയായൊരു രാത്രി തൻ വിരിമാറതിൽ
മരണവും കൊഴിക്കുകില്ല നിൻ പ്രണയ തപസ്സിനെ
എൻ പ്രണയമിനി വിടരുകില്ല നിൻ മുഖം മറന്നോരു പൂവിൻ മുഖ സൗന്ദര്യത്തിലും
അകലെയൊരു താരമായ്‌ വിടരുന്നു
നിൻ പുലരികൾ കണി കാണുവാൻ...

Courtesy.PKR

©2018 SALINI.S.NAIR. All rights reserved

Thursday, March 29, 2018
Topic(s) of this poem: love
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
SALINI NAIR

SALINI NAIR

kottayam
Close
Error Success