രൗദ്രം Poem by SALINI NAIR

രൗദ്രം

433.
എങ്ങോ മറഞ്ഞ പുലരികളെ
കാലചക്രത്തിൻ കൊഴിഞ്ഞ നന്മകളെ
മറന്നു പോയൊരു ജീവിത നാഴികയിൽ
കാണാതെമറഞ്ഞോ സ്വപ്നങ്ങൾ

ഇന്നിൻ നന്മയിൽ വിടരാതെ
വിടചൊല്ലിയ ജീവിത ഭൂപാളം
അനന്തമാം ജീവിത നാഴികയ്ക്കുള്ളിൽ
പറയാതെ അകലങ്ങൾ തേടിയകന്നു

ഇനിയുമീവഴിവരുവതില്ലിനി മറഞ്ഞ
പുഞ്ചിരിയും
അകലെയെന്നോ മറന്നു പോയൊരു ഹൃദയരാഗ പല്ലവിയും
കൊഴിഞ്ഞു വീണോരു നന്മ ദീപ്തങ്ങൾ
പറയുവതില്ലിനി മറഞ്ഞു പോയൊരു
നഷ്ട ഗീതികകൾ

നാളെ ഏകാന്തമായ്‌ വിതുമ്പുമിവിടെ
വിടരാതെ കൊഴിഞ്ഞ പുഷ്പങ്ങൾ
അവിടെയൊരു പ്രതിധ്വനിയായി മാറും
കുടിലതയിൽ നീ നെയ്തൊരാ കറുത്ത ചിത്രങ്ങൾ...

©2017 SALINI.S.NAIR. All rights reserved

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
SALINI NAIR

SALINI NAIR

kottayam
Close
Error Success