435.
വിട പറയുമൊരു രാവിന്റെ ഇതളായി
വിടരുമൊരു സോപാന സംഗീതമാണോ
ഇന്നി പ്രഭാതകിരണങ്ങൾ ഒളിമിന്നും
പ്രകൃതിയുടെ ദേവ സങ്കീർത്തനം
ആകാശ വിരിമാറിൽ ഇരുളിന്റെ കമ്പളം
നീക്കിയുണരുമൊരു വിശ്വാസ ഗീതി
അന്ധകാരത്തിന്റെ നിലവറയക്കുള്ളിൽ
മറന്നുപോയോരു പ്രകൃതിതൻ നീതി
വിശ്വത്തിന്നമൃതമാം സാത്വികതയിൽ എരിയുന്നു അനീതിതൻ നീതി ശാസ്ത്രം
കേവല വിപഞ്ചിയാം ഇരുളേ മറയ്ക്കുന്നു
സത്യമാണിന്നിന്റെ പാനപാത്രം
പ്രകൃതിയാം നീതി ബോധത്തിലെരിയുന്നു
കുടിലമാം മാനവിക തത്വബോധം
ഇന്നും മരിക്കാത്ത വിശ്വ പ്രബോധനം
സാക്ഷി..കുടിലമാം മാനവ ഹൃദയങ്ങൾ സാക്ഷി..
©2018 SALINI.S.NAIR. All rights reserved
This poem has not been translated into any other language yet.
I would like to translate this poem