നിത്യസത്യം Poem by Vinod Varma

നിത്യസത്യം

ഞാനെന്നസത്യം, നിത്യ
കേവലാനുഭവസത്യം
ആദിയും അന്ത്യവും
ഇല്ലാതമരുമൊരുസത്യം

ദൃഷ്ടിയും ദൃശ്യവും
ദ്രഷ്ടാവിലലിയുമ്പോള്‍
ദര്‍ശനാനന്ദസുഖമായ്
ഞാനറിയുമേകസത്യം

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Vinod Varma

Vinod Varma

Tripunithura, Kerala (India)
Close
Error Success