കാലങ്ങളേറെ മുമ്പ്, കുഞ്ഞുന്നാളില്‍ മറന്നെവിടെയോ വിട്ടുവന്ന അപ്പൂപ്പന്‍ താടി….എന്നുമെന്‍ മുറ്റത്തു കളിക്കൂട്ടായ് വരാറുണ്ടായിരുന്ന, നിഷ്കളങ്കമായ ഇളം മനസ്സുപോലെ എങ്ങും പാറി നടന്ന എന്റെ പ്രിയ തോഴന്‍… ഇന്നിതാ, ലോകം നിറയുന്ന മായികവലയുടെ കണ്ണികള്‍ക്കിടയിലൂടെ എന്നെ തേടി വന്നു.
കാലമേറെ കഴിഞ്ഞിട്ടും അപ്പൂപ്പന്‍ താടിക്കു ഇന്നും ഒരു മാറ്റവുമില്ല. ഞാന്‍ എന്റെ പഴയ സുഹ്രിത്തിനെ തിരിച്ചറിഞ്ഞു. പക്ഷേ, അപ്പൂപ്പന്‍ താടിയെന്നെ തിരിച്ചറിഞ്ഞുവോ? കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ടൊഴുകുമ്പോള്‍ എവിടെയോ വഴിയില്‍ ഞാനെന്നെ സ്വയം മറന്നുവച്ചു
...
Read full text