തുളസീ ദളം കൃഷ്ണ തുളസീ ദളം
ധരണിയെ പുല്‌കുമോരാദിയുഷസിന്റെ
നഭസിൽനിന്നുയരും സോപാനഗീതത്തിൽ സ്വരങ്ങളായ് നാദമായ് പരിലസിക്കും
ഏകാന്തയാം ഭൂവിൻ പദനിസ്വനം
മൗനമായിന്നെതോ പാദാരവിന്ദത്തിൽ
അഭംഗുരം വീഴുമൊരു തേങ്ങലായ്
മാറുമ്പൊഴും,
ഇന്നലെ മീട്ടിയ തന്ത്രിതൻ നാദങ്ങൾ
ശ്രുതിയായ് താളമായുള്ളിൽ വിളങ്ങിനിന്നു
ആദി താളം നിറഞ്ഞു നിന്നു
നാളെ നീ മാറേണ്ടും പൂവായ് മാറുമ്പോഴും
ഇന്നത്തെ ദിനമെന്നും സുരഭിലമാകും
മരണം പടിക്കലായ് വിരൽ മീട്ടി നിൽക്കുമ്പോൾ
ഇന്നീ ദിനമും മറന്നകലും
എല്ലാം ഭൂവിൻ വിരിമാറിൽഇരിഞ്ജനയും
©2017 SALINI.S.NAIR. All rights reserved
This poem has not been translated into any other language yet.
I would like to translate this poem