പ്രണയത്തെ കുറിച്ച് - 2 Poem by Ullas R Koya

പ്രണയത്തെ കുറിച്ച് - 2

പനിനീരോ, നീ പവിഴമോ
തീയുതിരും മലരമ്പോ...
അതുപോലല്ലെന്റെ പ്രണയം.
പ്രണയമേതോ, തമോവസ്തുവോടെന്ന പോല്‍
ആത്മാവിനും നിഴലിനും മദ്ധ്യേ; സ്വകാര്യം.
പൂക്കള്‍ തന്‍ പ്രഭയെല്ലാമുള്ളിലൊളിപ്പിക്കും
പൂവണിയാ ചെടിയോടുള്ള പ്രണയം.
നിന്‍ പ്രേമത്താലല്ലോ ഇന്നെന്നുള്ളിലായ്
മണ്ണില്‍ നിന്നുതിരും പോല്‍ ഹൃദ്യസുഗന്ധം.

പ്രണയിക്കുന്നു ഞാന്‍ എങ്ങനെന്നറിയാതെ;
എപ്പോള്‍; എവിടെയെന്നറിയാതെ.
പ്രണയിക്കുന്നു ഞാനഗാധമായ്,
പ്രശ്നവും പ്രൌഡിയും ചൂഴാതെ...
ഇതുപോലല്ലാതെ പ്രണയിക്കാനറിയാതെ.
ഇതുപോലെ; നീയും ഞാനുമെന്നില്ലാതെ.

എന്‍ മാറിലമരുന്ന നിന്‍ കരം
എന്‍കരമെന്ന പോല്‍, അഗാധം!
ഞാന്‍ ഉറങ്ങുമ്പോളടയുന്ന മിഴികള്‍
നിന്‍ മിഴികളെന്ന പോല്‍, അഗാധം!

(Original: LoveSonnet XVII, Pablo Neruda)

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Ullas R Koya

Ullas R Koya

Kerala, India
Close
Error Success