Madathil Rajendran Nair

Gold Star - 27,663 Points (3rd December 1946 / Bombay, India)

താമരനാട് - Poem by Madathil Rajendran Nair

താമരകളുടെ നാടാണ് ഭാരതം
താമര പൂക്കുന്ന നാടാണ് ഭാരതം
ഫുല്ലശബളിതം ശ്വേതം ആരക്തകം
താമരകളുടെ നാടാണ് ഭാരതം

ഏഴുകുതിരകള്‍ പൂട്ടിയ തേരേറി
ഏറെ വെളുത്തൊരു താമരയും പേറി
ഏഴുദിനവും മുടങ്ങാതുദിക്കുന്ന
ദേവനെ കുമ്പിടും നാടാണ് ഭാരതം

ഞങ്ങടെ വാണിയും പിന്നെയാ ലക്ഷ്മിയും
അംബുജത്തിങ്കലിരുന്നരുളുന്നവര്‍
ഒ ന്നതിശ്വേതം അപരം ആരക്തകം
താമര പൂക്കുന്ന നാടാണ് ഭാരതം

നെ‍‍ഞ്ചിലടിച്ച് നാം ഉച്ചത്തില്‍ ഘോഷിപ്പു
‘ഞാന്‍, ഞാന്‍ തന്നെയാണത്യുത്തമന്‍ പാരിതില്‍’
അതുകേള്‍ക്കും ഋഷിവര്യര്‍ ചൊല്ലിടുന്നു
‘ആ ‘ഞാന’ല്ല നീ നിന്‍റെ നെഞ്ചകം നോക്കെടൊ,
ഉല്‍ഫുല്ലമാമൊരു പത്മമാണുള്‍ത്തടം
ഹൃത്താണു നീ മോക്ഷഗേഹം അഭയദം’

താമര പൂക്കുന്ന നാടാണ് ഭാരതം
ഫുല്ലശബളിതം ശ്വേതം ആരക്തകം

കേരളമാണെന്‍റെ ജന്മനാട്
കായല്‍ കുളങ്ങള്‍ നിറഞ്ഞ നാട്
വെള്ളിത്തിരകളിളക്കി തുടിക്കുന്ന
കുണ്ടന്‍ കുളത്തില്‍ ഞാന്‍ പണ്ടിറങ്ങി
അല്ലിയാമ്പല്‍ മലര്‍ നുള്ളി ചിരിക്കുന്ന
കള്ളിയാം കൂട്ടുകാരിക്കു നല്‍കാന്‍

കെട്ടുപിണഞ്ഞുള്ള താമരവള്ളികള്‍
ചുറ്റി ബാല്യത്തിന്‍റെ പാദം കുഴഞ്ഞപ്പോള്‍
മൃത്യുഭയം ഞാനറിഞ്ഞു പാതാളങ്ങള്‍
ചുറ്റും വിഴുങ്ങുവാന്‍ വാ പൊളിച്ചു

ചുറ്റിലും അപ്പോള്‍ ഒരുപാട് താമര-
പ്പൂക്കള്‍ ചിരിച്ചെന്‍റെ കൂട്ടുനിന്നു
കാറ്റിലാടിക്കൊണ്ടവര്‍ ചൊല്ലിയെന്നോട്
തോല്‍ക്കരുതെ നീ പരിശ്രമിക്കൂ

ഈശ്വരനിശ്ചയം, തോല്‍ക്കാതെ വീണ്ടും ഞാന്‍
പുവും പറിച്ച് കരയിലെത്തി
പേടിച്ചു നിന്നൊരാ പെണ്‍കൊടിക്കാ-
മലര്‍ നീട്ടി ഞാന്‍ കോരിത്തരിച്ചു നിന്നു

കണ്ണുകള്‍ വണ്ടുകളായിമാറി
പെണ്‍മണി നാണത്തിലാഴ്ന്നു പോയി
പാരം അരുണിമയായി താഴെ
താമരയായി കപോലഭംഗി

സ്‍മേരവും താപവും മാറി മാറി
ജീവിതം മുന്നോട്ടു പോകയായി
കുണ്ടന്‍ കുളത്തിലിറങ്ങിയ ബാലന്
കുണ്ഡലിനി സ്വന്തമമ്മയായി

ആറുചക്രങ്ങളില്‍ ആളുമാശക്തിയെ
ആരാഞ്ഞറിഞ്ഞു കൃതാര്‍ത്ഥനായി
ഓരോരൊ ചക്രവും ഓരോരൊ താമര
ഓരോന്നിനും ദളസംഖ്യ വേറെ

അന്ത്യത്തിലായിരം പത്രങ്ങളുള്ളോരു
ഇന്ദീവരത്തിലിരിപ്പാണമ്മ
ഉച് ചശിരസ്സില്‍ ജ്വലിച്ചു നില്‍ക്കുന്നവള്‍
ഉത്തുംഗശക്തിയാം അന്തസ്സത്ത

ആമയമില്ലാതുറങ്ങിയപ്പോള്‍
താമ രപൂക്കും തടാകമായ് ഞാന്‍
വെള്ളിത്തിരകളിക്കിക്കളിക്കുന്ന
തുള്ളി ത്തുളുമ്പും തടാകമായ് ഞാന്‍

ഇന്ദീവരങ്ങളും പേറിക്കിടന്നു ഞാന്‍
വര്‍ണശഭളവസന്തമായി
വെള്ളയും ചോപ്പുമായ് അംബുജങ്ങള്‍
തുള്ളിക്കളിക്കും തടാകമായി

താമരകളുടെ നാടാണ് ഭാരതം
താമര പൂക്കുന്ന നാടാണ് ഭാരതം
താരങ്ങള്‍ പാടുന്ന താരാട്ടുകേട്ടഹോ
പാരം ത്രസിക്കുന്ന നാടാണ് ഭാരതം

Topic(s) of this poem: spirituality


Poet's Notes about The Poem

Lotuses figure everywhere in Indian thought - particularly spirituality. This poem endeavors to highlight the omnipresence of the flower.

Comments about താമരനാട് by Madathil Rajendran Nair

 • (9/21/2016 3:05:00 AM)


  Sir,

  Very serious work linking the beauty of lotus to the kundalini power. On the sidelines, we have
  പേടിച്ചു നിന്നൊരാ പെണ്‍കൊടിക്കാ-
  മലര്‍ നീട്ടി ഞാന്‍ കോരിത്തരിച്ചു നിന്നു

  കണ്ണുകള്‍ വണ്ടുകളായിമാറി
  പെണ്‍മണി നാണത്തിലാഴ്ന്നു പോയി
  പാരം അരുണിമയായി താഴെ
  താമരയായി കപോലഭംഗി. Fantastic images of romance.10.
  (Report) Reply

  1 person liked.
  0 person did not like.
 • (5/4/2015 3:31:00 AM)


  thamara pookkunnathu kanuvan kothiyayi (Report) Reply

 • Valsa George (3/4/2015 7:16:00 AM)


  ആമയമില്ലാതുറങ്ങിയപ്പോള്‍
  താമ രപൂക്കും തടാകമായ് ഞാന്‍
  വെള്ളിത്തിരകളിക്കിക്കളിക്കുന്ന
  തുള്ളി ത്തുളുമ്പും തടാകമായ് ഞാന്‍

  Simply beautiful........! Your Malayalam version is amazingly lovely! What breadth and depth of imagination! ! ! 0++++++
  (Report) Reply

Read all 3 comments »Read this poem in other languages

This poem has not been translated into any other language yet.

I would like to translate this poem »

word flags


Poem Submitted: Tuesday, March 3, 2015

Poem Edited: Tuesday, March 3, 2015


[Report Error]