അലർട്ടുകൾക്കും മുൻപ് Poem by Selvakumar S.K.

അലർട്ടുകൾക്കും മുൻപ്

അലർട്ടുകൾക്കും മുൻപ്
പെയ്യാനും പെയ്യാതിരിക്കാനുമുള്ള ഒരു
സാധ്യത മാത്രമായിരുന്നു നീ.
സ്ഫടിക നിറം.
എങ്കിലും നീ പെയ്തു,
ആലിപ്പഴങ്ങൾ ഉതിർത്തു.
നിന്നെ നനഞ്ഞതിന്
അമ്മയുടെ കയ്യിൽനിന്നൊരുപാടടി കിട്ടി.
എങ്കിലും കുടവീശി പപ്പടക്കുടയാക്കി
ഞാൻ നനഞ്ഞു
ചെളിവെള്ളത്തിൽ പടക്കം പൊട്ടിച്ചു
കടലാസുതോണിയിൽ ഭൂഖണ്ഡങ്ങൾ താണ്ടി.
ചുലപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച
പലനിറത്തിൽ നീയിന്ന് അഞ്ചുകണ്ണൻ അലർട്ട്.
മേഘഗർഭങ്ങളെ വലിച്ചിട്ട്
കാറ്റിനെ കെട്ടിപ്പിടിച്ച് താണ്ഡ‍വനൃത്തം.
പളുങ്കു കൊട്ടാരം
തെരുവിലെ കാനയിൽ വീണുടഞ്ഞു.

- എസ്.കെ.ശെൽവകുമാർ

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success