ഓർമ Poem by Thansim Henna

ഓർമ

മനസിൽ തൂവൽസ്പർശമേറ്റ്
ഞാനുണർന്നു
അറിഞ്ഞില്ല അനക്കമേകാൻ
മേനിക്ക് കഴിയില്ലെന്ന്
മനസ് ഉണ്ടാകാം കൂടെ,
എൻ ആത്മാവ് വിട ചൊല്ലി
അകന്നനേരം
കൗതുകം
എൻ്റെ ഈ കല്ലറക്കുള്ളിൽ
തിളങ്ങുന്ന മുത്ത് മാത്രം
എൻ്റെ ഓർമകൾ,
എൻ ആത്മാവ് യാത്രയായി
തിരിച്ചെത്തി
എൻ്റെ ഓർമകൾ മാനത്തെ
നക്ഷത്രമായ് തിളങ്ങി,
ഒപ്പം ഈ മണ്ണിൽ ശാന്തമായി
നീ അർപ്പിച്ച പുഷ്പവും
നയനാശ്രുവും

POET'S NOTES ABOUT THE POEM
വിരഹം
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success