കറുപ്പുടുത്താണ് അവൻ
പതിനെട്ടു പടികളും കടന്നത്
അവൾക്ക് പോകാനാവകാശമില്ലാത്ത
സുവർണ്ണ പീഠങ്ങൾ...
രാത്രി സഞ്ചാരങ്ങളും, തെരുവീഥികളും,
പൊതുചർച്ചകളും, തൊഴിലിടങ്ങളും
എല്ലായിടത്തും അവൾ അകറ്റപ്പെട്ടു.
എന്തിനേറെപ്പറയുന്നു...
സ്വന്തം ഗൃഹത്തിലും അവളൊറ്റപ്പെട്ടു.
കറുപ്പണിഞ്ഞേ,
മുഖം പോലും മറച്ചേ
അവൾ പുറത്തിറങ്ങാറുള്ളൂ...
ഇല്ലെങ്കിൽ,
സൗന്ദര്യധാമമോ, ദീനാമ്മയോ
എന്നു നോക്കില്ല,
ആരുമാവട്ടെ,
അവൾ നീലച്ചിറകുള്ള ചിത്രങ്ങളായ്
പാറുന്നുണ്ടാവും
നമുക്കു ചുറ്റും.
This poem has not been translated into any other language yet.
I would like to translate this poem