എന്റെ രൂപാന്തരീകരണം Poem by Xavier M J

എന്റെ രൂപാന്തരീകരണം

ഞാനൊരു മഴത്തുള്ളി
സൂര്യദേവന്റെ താപോർജ്ജത്താൽ
സാഗര ഗർഭത്തിൽ ഉരുവായവൻ.
നീരാവിയായി
രൂപാന്തരപ്പെട്ടവൻ.
കാർമേഘമായ്
പരിണമിച്ചവൻ
കാറ്റിന്റെ ചിറകുകളിൽ സഞ്ചരിച്ചവൻ
പുനർജനിച്ചവൻ
മഴയായ് പിറന്നവൻ
പുഴയായ് പുളിനങ്ങളെ
തഴുകിയവൻ.
പ്രളയമായ് ദുരന്തം വിതച്ചവൻ.
ഒടുവിലൊരു മഴത്തുള്ളിയായ്
അമ്മതൻ മാറിൽ പതിച്ചവൻ
സാഗരമായവൻ.
അനന്തമായവൻ.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success