ഞാനും, ഒരു വിശ്വാസി! Poem by Nithya Balachandran

ഞാനും, ഒരു വിശ്വാസി!

ദൈവനാമത്തിൽ, ഒരു ജീവനെ
നിർദാക്ഷിണ്യം ചീന്തിയെറിയു
വാൻ കഴിഞ്ഞീടുന്നതെങ്ങനെ,
മനുഷ്യാ നിനക്ക്?

മനുഷ്യത്വം മരവിച്ച നിന്നിൽ,
ഈശ്വരൻ വാഴുമെന്നു
കരുതീടുന്നുനീയെങ്കിൽ,
അതു നിൻ മൂഢത മാത്രം! .

ഈശ്വരൻ നന്മയാണെന്ന
സത്യമെന്നാണ് നീ തിരിച്ചറിയ്ക?
രക്തദാഹിയാം നിന്നെ മനുഷ്യനെന്നു
എങ്ങനെ വിളിയ്ക്കും ഞാൻ?

മതാന്ധത നിന്നെ മനുഷ്യനല്ലാ
താക്കിയെന്നു അറിയുന്നുവോ, നീ?
മനുഷ്യസ്നേഹത്തേക്കാൾ ഉദാത്തമാ
യൊരു മതമില്ല ഭൂവിലെന്നറിയുക നീ!

മതവും ദൈവങ്ങളും മനുഷ്യനെ
ആയുധങ്ങളെടുപ്പിയ്ക്കുമ്പോൾ,
എന്തിനീ മതങ്ങളും ദൈവങ്ങളും
എ ന്നറിയാതെയെങ്കിലും ചിന്തച്ചു
പോകുന്ന ഞാനും, ഒരു വിശ്വാസി!

Monday, November 30, 2015
Topic(s) of this poem: god,humanity,religions,war
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success