കുരുക്ഷേത്രഭൂമി Poem by Madathil Rajendran Nair

കുരുക്ഷേത്രഭൂമി

Rating: 5.0

കൂരുക്ഷേത്രഭൂമി
കേരളകുരുക്ഷേത്രഭൂമി
പാർത്ഥൻ വിജയനെവിടെ?
മാർക്സിസചഷകം മോന്തിയുൻമത്തനായ്
ഗാണ്ഡീവരഹിതൻ ഭരണമെത്തമേൽ
ബോധമറ്റുറങ്ങുന്നു

കൊടിമരമേറി ഭീതൻ
ബാലഗോപൻ കണ്ണടച്ചിരിക്കുന്നു

കടലിന്നക്കരെ ഭരണാധികാരികളെ ഭയന്ന്
പിൻകാലുകൾക്കിടയിൽ വാലൊതുക്കി
സ്ഥാനപതികൾക്കൊളിവിരുന്നുകളൊരുക്കി
രോമം വച്ചൊരു ജംബുകരാജൻ
തിരിച്ചെത്തി ചെന്താടിയായലറുന്നു
പട്ടിണിപ്പാവം കൈരളിദ്രൌപതി മാതാവിൻറെ
കീറിയ പഴംപട്ടുചേലകളഴിക്കുന്നു
പൂത്താലി പൊട്ടിക്കുന്നു
ദൂരെ പാർത്ഥസാരഥി കരയുന്നു

കേൾക്കുവാനാരുണ്ടിവിടെ
ചോദിക്കാനാരുണ്ടിവിടെ
എവിടെ ഭീമൻ
ഈ നാടിൻറെയഭിമാനം
ഉണർത്താനാരുണ്ടവനെ?

ഇരുട്ട് മാത്രം
കറുത്തവാവിൻ രാത്രം
മാനം കലുഷം മേഘാവൃതം
പാവം നാട് നക്ഷത്രം തിരയുന്നു

Monday, November 20, 2017
Topic(s) of this poem: political
POET'S NOTES ABOUT THE POEM
കേരളം ഒക്ടോബർ-നവംബർ 2017
COMMENTS OF THE POEM
Valsa George 24 November 2017

What a powerful summation of the rift ridden state of our land! A very powerful write, hitting hard! This deserves top marks! This is the fourth time I am trying to post a comment! Hope this time it works!

1 0 Reply
READ THIS POEM IN OTHER LANGUAGES
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success