(റവ: എണസ്റ്റൊ കർദെനലിൻറെ "A Prayer For Marylin Monore" എന്ന പേരിൽ സ്പാനിഷിൽനിന്നും ആംഗലത്തിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുള്ള കവിതക്കുള്ള എൻറെ പരിഭാഷാശ്രമമാണിത്.തെറ്റുകുറ്റങ്ങൾ സദയം ക്ഷമിക്കുക.
സ്പാനിഷ്-ആംഗലപരിഭാഷകൻ ജൊനാതൻ കൊഹെൻ ആണ്. ആംഗലപരിഭാഷ താഴെ കൊടുത്തിട്ടുണ്ട്.)
______________
ദൈവമെ,
ഈ യുവതിയെ സ്വീകരിച്ചാലും.
ഇവൾ വിശ്വവിഖ്യാതയാം മറിലിൻ മൺറോ,
ശരിപ്പേരതല്ലയെങ്കിലും.
(അവളുടെ ശരിനാമം അവിടുത്തേക്കറിയാം,
ആറാവയസ്സിൽ ധ്വംസിക്കപ്പെട്ട അനാഥക്കുരുന്നിൻ പേർ,
പതിന്നാറിൽ ജീവനൊടുക്കാൻ ശ്രമിച്ച കടയിലെ ജീവനക്കാരിയുടെ നാമം.)
അവളിപ്പോളവിടുത്തെ മുന്നിലെത്തിനിൽക്കുന്നു,
മുഖത്ത് ചായം തേക്കാതെ,
സ്വന്തം പത്രവക്താവിൻറെ അകമ്പടിയില്ലാതെ,
ഛായാഗ്രാഹകരുമാട്ടോഗ്രാഫ്ഭിക്ഷാടകരുമനുഗമിക്കാതെ,
ഏകയായ്, കറുത്തനിശാവ്യോമത്തെത്തുറിച്ചുനോക്കുമൊരു
ബാഹ്യാകാശസഞ്ചാരിയെപ്പോലെ.
കൊച്ചുന്നാളിലവളൊരു കിനാവുകണ്ടത്രെ
(ടൈം മാസിക പറയുന്നു) .
കുനിഞ്ഞു ശിരം നിലംതൊട്ടുപ്രാർത്ഥിക്കുമൊരു
ജനസമൂഹത്തിനുമുന്നിൽ ഒരു പള്ളിയിലവൾ
നിന്നത്രെ നഗ്നയായി,
കുനിഞ്ഞ തലകളെയലട്ടാതിരിക്കാൻ ശ്രദ്ധിച്ചവൾ
നടന്നത്രെ കാൽവിരലുകളിൽ.
അവിടുത്തേക്കറിയാമല്ലൊ ഞങ്ങടെ സ്വപ്നങ്ങൾ
മനശ്ശാസ്ത്രവിശാരദരെക്കാളുപരി.
പള്ളി, വീടുകൾ, ഗുഹകൾ ഇവ ഗർഭാശയസുരക്ഷാപ്രതീകങ്ങൾ,
വേറെയുമെന്തൊക്കെയോ....
കുനിഞ്ഞ മസ്തകങ്ങളാകട്ടെ സുഗ്രാഹ്യം
(ചൊരിയും പ്രകാശസ്തംഭത്തിൽ കുമിയുമൊരുശിരനിചയം)
അതവളുടെ ആരാധകവൃന്ദം.
പക്ഷെ, ആ ദൈവഗൃഹം ട്വൻറ്റിയത്ത് സെഞ്ച്വറി ഫോക്സിൻ സ്റ്റുഡിയോകളല്ല.
അത് ദൈവപുത്രൻ അവിടുത്തെ പ്രാർത്ഥനാഗേഹത്തെ ചോരമടയായ് മാറ്റിയ
ട്വൻറ്റിയത്ത് സെഞ്ച്വറി ഫോക്സിലെ മേലാളരെ
കയ്യിലൊരു ചാട്ടവാറുമായ് അടിച്ചോടിക്കുന്ന സുവർണ്ണമാർബിൾ ക്ഷേത്രം,
അത് അവളുടെ ശരീരമാകുമമ്പലം.
കർത്താവെ,
പാപങ്ങളുമണുപ്രസരണവും പങ്കിലമാക്കിയ ലോകത്തിൽ
അവിടുന്നൊരു കടയിലെ ജോലിക്കാരിയിൽ കുറ്റം ചാർത്തില്ല.
മറ്റു ജോലിക്കാരികളെപ്പോലെത്തന്നെ അവളുമൊരു താരമാകുന്നത് സ്വപ്നം കണ്ടു,
അവളുടെ സ്വപ്നം പൂവണിഞ്ഞു
(ഒരു ടെക്നിക്കളർ യാഥാർത്ഥ്യം പോലെ മാത്രം) .
കൊടുത്ത തിരക്കഥക്കനുസൃതം മാത്രമവൾ നടിച്ചു,
നമ്മുടെ ജീവിതകഥകൾ - അസംബന്ധത്തിരക്കഥകൾ.
അവൾക്ക് മാപ്പേകുക പിതാവെ, ഞങ്ങളോടും പൊറുക്കുക,
നമ്മുടെ ട്വൻറ്റിയത്ത് സെഞ്ച്വറി ഫോക്സിന്നായി,
നമ്മളെല്ലാം പണിപ്പെട്ട ഈ അത്യന്തഭീമാകാരനിർമ്മാണത്തിനായി.
സ്നേഹത്തിന് വിശന്നവൾക്ക് നമ്മൾ ഉറക്കഗുളികകൾ കൊടുത്തു,
പുണ്യാളരല്ലാത്തതിനാൽ അവളുടെ കൊടുംവിഷാദനൈരാശ്യത്തിനു
മനോവിശ്ലേഷണചികിത്സ നിർദ്ദേശിച്ചു.
ഓർത്തുനോക്കൂ കർത്താവെ -
ക്യാമറയോട് അവൾക്ക് വർദ്ധിച്ചുവന്നിരുന്ന ഭയം,
ഓരോ രംഗത്തിനും മാറിമാറി വേഷം ചമയലിനോടുള്ള വെറുപ്പ്,
എങ്ങിനെ ആ ഭയമൊരു കൊടുംപരിത്രാസമായ് അവൾക്കുള്ളിൽ പടർന്ന്
സ്റ്റുഡിയോകളിലവളെ നിരന്തരം താമസിച്ചെത്തിച്ചു.
മറ്റേതൊരു കടയിലെ ജിവനക്കാരിയെപ്പോലെയും
അവളുമൊരു താരമാകുവാൻ കൊതിച്ചു.
ഒരു മനോരോഗവിദഗ്ദൻ അപഗ്രഥിച്ചുസൂക്ഷിക്കുന്ന സ്വപ്നം പോലെ
അവളുടെ ജീവിതം അയഥാർത്ഥമായിരുന്നു.
അവളുടെ അഭിനിവേശങ്ങൾ കണ്ണടച്ചുള്ള ചുംബനമായിരുന്നു.
മിഴിതുറന്നപ്പോളവൾ ചുറ്റിലും പ്രളയദീപനിരകൾ കണ്ടു,
അതവർ കെടുത്തുന്നതും, രംഗഭിത്തികളെ അഴിച്ചുമാറ്റുന്നതും,
സംവിധായകൻ തിരിക്കഥാപുസ്തകവുമായി തിരോധാനം ചെയ്യുന്നതുമവൾ കണ്ടു,
കാരണം രംഗചിത്രീകരണം പൂർത്തിയായല്ലൊ.
ഒരു ദരിദ്രൻറെ ചെറുഫ്ലാറ്റിൻറ ഇടുങ്ങിയ വിശ്രമമുറിയിലെ കാഴ്ച -
ഒരു വിനോദബോട്ടുയാത്ര, സിംഗപ്പൂരിലൊരു ചുംബനം, റിയോവിലൊരു നൃത്തം,
വിൻഡ്സർ ഡ്യൂക്ക്-ഡ്യൂക്കിണിമാരുടെ കൊട്ടാരത്തിലൊരു സല്ക്കാരം -
ചിത്രമൊരു ചുംബനം പോലുമില്ലാതെ അവസാനിച്ചു.
ശയ്യമേലവൾ മരിച്ചതായ് കാണപ്പെട്ടു,
കയ്യിൽ ഫോണുമായ്,
ആകെയുള്ള ഒരേയൊരു സുഹൃദ്ശബ്ദത്തെ വിളിച്ച്
റിക്കോർഡ് ചെയ്ത റോങ്ങ് നംബറുത്തരം കിട്ടിയവളെപ്പോലെ,
അല്ല ധ്വംസകരാൽ മുറിവേൽപ്പിക്കപ്പെട്ട്
ഛേദിക്കപ്പെട്ട ഫോണിലെത്താൻ വൃഥാ ശ്രമിച്ചപോലെ.
അപസർപ്പകരൊരിക്കലുമറിഞ്ഞില്ല അവൾ വിളിച്ചതാരെയായിരുന്നെന്ന്.
ദൈവമെ,
അവൾ വിളിച്ചത് ആരെയെങ്കിലുമാകട്ടെ,
വിളിക്കാതിരുന്നതും ആരെയുമാകട്ടെ,
(ഒരുപക്ഷെ അതാരുമായിരിക്കില്ല,
അല്ല, ലോസ് ആൻജലസ് ഫോൺബുക്കിൽ
നംബറില്ലാത്ത ആരെങ്കിലുമായിരിക്കാം)
അവിടുന്ന് ആ വിളി സ്വീകരിച്ചാലും.
_________________________
Prayer for Marilyn Monroe
By Ernesto Cardenel
Lord
receive this young woman known around the world as Marilyn Monroe
although that wasn't her real name
(but You know her real name, the name of the orphan raped at the age of 6
and the shopgirl who at 16 had tried to kill herself)
who now comes before You without any makeup
without her Press Agent
without photographers and without autograph hounds,
alone like an astronaut facing night in space.
She dreamed when she was little that she was naked in a church
(according to the Time account)
before a prostrated crowd of people, their heads on the floor
and she had to walk on tiptoe so as not to step on their heads.
You know our dreams better than the psychiatrists.
Church, home, cave, all represent the security of the womb
but something else too …
The heads are her fans, that's clear
(the mass of heads in the dark under the beam of light) .
But the temple isn't the studios of 20th Century-Fox.
The temple—of marble and gold—is the temple of her body
in which the Son of Man stands whip in hand
driving out the studio bosses of 20th Century-Fox
who made Your house of prayer a den of thieves.
Lord
in this world polluted with sin and radioactivity
You won't blame it all on a shopgirl
who, like any other shopgirl, dreamed of being a star.
Her dream just became a reality (but like Technicolor's reality) .
She only acted according to the script we gave her
—the story of our own lives. And it was an absurd script.
Forgive her, Lord, and forgive us
for our 20th Century
for this Colossal Super-Production on which we all have worked.
She hungered for love and we offered her tranquilizers.
For her despair, because we're not saints
psychoanalysis was recommended to her.
Remember, Lord, her growing fear of the camera
and her hatred of makeup—insisting on fresh makeup for each scene—
and how the terror kept building up in her
and making her late to the studios.
Like any other shopgirl
she dreamed of being a star.
And her life was unreal like a dream that a psychiatrist interprets and files.
Her romances were a kiss with closed eyes
and when she opened them
she realized she had been under floodlights
as they killed the floodlights!
and they took down the two walls of the room (it was a movie set)
while the Director left with his scriptbook
because the scene had been shot.
Or like a cruise on a yacht, a kiss in Singapore, a dance in Rio
the reception at the mansion of the Duke and Duchess of Windsor
all viewed in a poor apartment's tiny living room.
The film ended without the final kiss.
She was found dead in her bed with her hand on the phone.
And the detectives never learned who she was going to call.
She was
like someone who had dialed the number of the only friendly voice
and only heard the voice of a recording that says: WRONG NUMBER.
Or like someone who had been wounded by gangsters
reaching for a disconnected phone.
Lord
whoever it might have been that she was going to call
and didn't call (and maybe it was no one
or Someone whose number isn't in the Los Angeles phonebook)
You answer that telephone!
(Translated from the Spanish by Jonathan Cohen)
This poem has not been translated into any other language yet.
I would like to translate this poem
Ernesto Cardenel has written this poem very beautifully and prayer for Marylin Monore wins the heart. Greatest hope lives within mind. We allow mind to bloom with emotion. This is an excellent poem very well penned.10
Immense thanks, Kumarmani-ji, for your very kind words.