ദൈവം Poem by SALINI NAIR

ദൈവം

Rating: 5.0

423
ആഴക്കടലിൽ മറഞ്ഞൊരു സൂര്യൻ
സൗരയൂഥത്തിൽ പുനർജനിച്ചു
അതിഥിയായ് വന്നൊരു മനുഷ്യമനസ്സിനെ
മതമെന്ന അന്ധകാരം മറച്ചുവച്ചു

ഒരിക്കലും കാണാത്ത ദൈവങ്ങൾക്കായി
ആയുധ പുരകൾ അണിഞ്ഞൊരുങ്ങി
ഒരുമിച്ചു വളരേണ്ട മാനവ ഹൃദയം
ആയിരം ദൈവങ്ങൾക്കടിമയായി

ബുദ്ധിയില്ലാത്ത മാനവ ഹൃദയമേ
ജനിച്ചവനാണോ ദൈവം
നിന്നെപ്പോലെ മരിക്കുന്നവനാണോ ദൈവം
കൊല്ലുവാൻ പറയുമോ ദൈവം

കൺതുറക്കു വെളിച്ചത്തിൻ നേർക്ക് നീ
ഈ സുന്ദര പ്രകൃതിയാണേക ദൈവം
ഇൗ പ്രകൃതിയില്ലെങ്കിൽ മനുഷ്യനുണ്ടോ
നിന്റെ നിസാരമാം മതചിന്തയുണ്ടോ

ഈ സൂര്യൻ ഉദിക്കായ്‌കിൽ ദൈവ ശിലകളുണ്ടോ
സൂക്തങ്ങൾ പാടാൻ മനുഷ്യരുണ്ടോ
ഇരുട്ടിൽ പരതും മനുഷ്യ നീ ഉണരൂ
വെളിച്ചത്തിൻ നേർക്കൊന്ന് കൺ തുറക്കൂ

അവിടെ ഭയപ്പെടുത്തുന്ന ദൈവങ്ങളില്ല
പരസ്പരം മത്സരിക്കും നിന്റെ നിഴൽ മാത്രം

©2017 SALINI.S.NAIR. All rights reserved

Saturday, January 6, 2018
Topic(s) of this poem: god
COMMENTS OF THE POEM
Kumarmani Mahakul 06 January 2018

Light of mercy of God is powerful and we love him. He is graceful. God's merciful light falls on us ever. This poem is very nicely and beautifully presented...10

0 0 Reply
READ THIS POEM IN OTHER LANGUAGES
SALINI NAIR

SALINI NAIR

kottayam
Close
Error Success