സൂഷ്മ സ്വരാജ് Poem by Madathil Rajendran Nair

സൂഷ്മ സ്വരാജ്

Rating: 5.0

ഒരമ്മ വിടവാങ്ങി, ഒരു ചേച്ചി വിരമിച്ചു
ഒരു ചേട്ടത്തിയമ്മ പിരിഞ്ഞുമറഞ്ഞുപോയ്
ആഗോളവും പരന്നർക്കകിരണം പോൽ
പാരിതിൽ പോയേടമെല്ലാമെ സൌഹൃദ-
ചാരുത വീശുന്നഭാരതമക്കൾക്ക്
ഹാ കഷ്ടം! നഷ്ടമായിന്ന് പൊന്നമ്മയെ


സുഷമ സ്വരാജ്യം വെടിഞ്ഞുപോയോ?
കുസുമങ്ങൾ കണ്ണീർ വിതുമ്പി നിൽക്കുന്നുവോ?
മാനങ്ങൾ സങ്കടമാരി തൂകുന്നവോ?
ഗംഗാതടത്തിൽ ഒരു കിളി തേങ്ങിയോ?


അന്ധകാരം ചൂഴും യുദ്ധാങ്കണങ്ങളിൽ
അകലെ വിദൂരസംഘർഷമരുക്കളിൽ
ആശയറ്റഭയമില്ലാതെ വിലപിക്കും
ആലംബമില്ലാതലയും കിടാങ്ങളെ
ചിറകുകൾക്കുള്ളിലൊതുക്കിപ്പതുക്കവെ
നിറഞ്ഞൊഴുകുന്ന സ്നേഹത്താൽ തഴുകി
അരുമയിൽ ഭാരതശാന്തിതീരാഖ്യമാം
ഒരുകൂട്ടിൽ രക്ഷിച്ചെത്തിക്കും
ഒരമ്മപ്പരുന്ത് പറന്നുപറന്നുപോയ്


ഭൂമിയെപ്പോലെ ക്ഷമിച്ചും
ലക്ഷ്മിയെപ്പോലെച്ചിരിച്ചും
വാണിയെപ്പോലെ വദിച്ചും
ശക്തിയായ് ലോകതലങ്ങളിൽ ചെന്നേറി
രോമഹർഷങ്ങൾ വിതച്ചും
ഭാരതി, ഭാരതമക്കൾക്കെന്നും പ്രിയങ്കരി
ആർഷസംസ്കാരസിന്ദൂരതിലകിനി
ഋഷിഭൂമിസുഷമയാം അഭിരാമി
വിടപറഞ്ഞത്രെ ഒരു വാക്കു മിണ്ടാതെ


കരയാം നമുക്കുതോരാതെ
നെഞ്ചിൽ തേങ്ങുന്ന തത്തയോടൊപ്പം
ആർത്തുവിളിക്കാം നമുക്കെ"ൻറെയമ്മേ!
തിരികെ വരൂ ഭാരതത്തിൽ
തിരിച്ചെത്തൂ പുതു വിഭാതത്തിൽ
പ്രകൃതിതന്നാഭയായ് പൂവീട്ടുപൂവിട്ടു
ഭാരതതരുണിമാരിൽ പ്രവേശിച്ച്
ഒരുകോടി സുഷമകൾ പെയ്തുനിൽകൂ! "

സൂഷ്മ സ്വരാജ്
Wednesday, August 14, 2019
Topic(s) of this poem: obituary,tribute
POET'S NOTES ABOUT THE POEM
2019 ആഗസ്റ്റ് 6 ന് ദിവംഗതയായ മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രി സൂഷ്മ സ്വരാജിന് ആദരാഞ്ജലി.
COMMENTS OF THE POEM
Ramachandran 09 September 2019

Sushmaji was great loving and easily recognizable in big crowds

1 0 Reply
Kumarmani Mahakul 14 August 2019

Sushma Swaraj, Former Minister of External Affairs of India, a great lady was a glorious daughter, sister and mother of the people of our nation. Every citizen today remembers her and pays tribute to her. River of tear flows and we cannot accept easily her loss. A great lady of Indian politics will be ever kept in hearts of all people. You have excellently penned this tribute poem about her. After reading this poem, we feel deep emotion..10

1 0 Reply

Immense thanks, Kumarmani-ji, for your kind words about this poem. BTW, do you read Malayalam?

0 0
READ THIS POEM IN OTHER LANGUAGES
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success