Minnaminungu Poem by Suresh Kumar EK

Minnaminungu

പഴഞ്ചൊല്ല് നമ്മോട് പറയുന്നുകാതിൽ
പൊന്നല്ല മിന്നുന്നതെല്ലാം ഭൂമിയിൽ.

മിന്നാമിനുങ്ങോ തനിത്തങ്കമായ് മാറി
ഇണയെ വിളിക്കുന്നൂ നിശ്ശബ്ദം ചുറ്റും

പ്രകാശമായ് മാറ്റുന്നു തൻകാമം,
പ്രകൃതിലത്യപൂർവസുന്ദരമൂർജസ്വലം.

പ്രേമത്തിന്നുജ്വലപ്രതീകമാകർഷകം,
നിറഞ്ഞുമിന്നുംഅത്ഭുതപ്രഘോഷണം.

പ്രണയഭരിതമീക്കാഴ്ചയിലിതാവീണ്ടും
ചെറുതാകുന്നു താരകംവിണ്ണിലെന്നും.

ചിലന്തിവലകളിൽകുടുങ്ങിയാലും,
സ്നേഹനൃത്തമാടുന്നു മിനുങ്ങുകൾ.

ഓടിയെത്തുന്നൂചിലന്തി, യൊരുനിമിഷം,
ഞെട്ടുന്നു, ചോരയൂറ്റാൻ കഴിയാതെ.

പ്രേമോർജ പ്രകാശ തീവ്രതയറിയുന്നു,
കൈകളെട്ടുംകൂപ്പി തോറ്റു മടങ്ങുന്നു.

ഈയപൂർവ പ്രണയവർണങ്ങൾ,
ഇല്ല വേറെയീ ഭൂമിയിലൊരിടത്തും.

അതിനാലെന്നുംകൊതിക്കുന്നൂ മനം,
മിന്നാമിനുങ്ങായെന്നുമിവിടെമിന്നണം

ഇനിയൊരുജന്മമുണ്ടെങ്കിലാകുവാൻ
ഇനിയെന്തുണ്ടിവിടെ കൊതിക്കുവാൻ?

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success