Sara Teasdale 93 - റൗൺഡോ Poem by Unnikrishnan Sivasankara Menon

Sara Teasdale 93 - റൗൺഡോ

Rating: 5.0

എന്റെ ഗാനങ്ങളെല്ലാം അവനുവേണ്ടിയുള്ളതാണെന്ന്
അവന് അറിയാൻ കഴിഞ്ഞെങ്കിൽ
രജതപ്രഭയുള്ള സൂര്യോദയത്തിലോ
സുവർണ്ണത്തിളക്കമാർന്ന സായന്തനത്തിലോ
അവൻ പുഞ്ചിരിക്കുമായിരുന്നില്ലേ
എന്റെ ഇഷ്ടം വെറും ചാപല്യം മാത്രമെന്ന് നിനക്കുമായിരുന്നില്ലേ,
അവന് അറിയാൻ കഴിഞ്ഞെങ്കിൽ?

അല്ലെങ്കിൽ അവന്റെ ഹൃദയം ഹർഷം നിറഞ്ഞ്
കവിഞ്ഞൊഴുകുമായിരുന്നുവോ,
കുന്നിൻ ചെരിവുകളിൽ വസന്തം കാഹളം മുഴക്കവേ
മഞ്ഞുവിളുമ്പുകൾ പൊട്ടിച്ചുമാറ്റിയൊഴുകും കുഞ്ഞരുവി മാതിരി?

കാമദേവന്റെ ചൂട്ടുകറ്റ അണയാൻ
തുടങ്ങുംവരെ ഞാൻ സംസാരിക്കില്ല
ആ ദേവൻ അരിശപ്പെട്ടിരിക്കയാണ്,
അതങ്ങിനെ തന്നെ ഇരിക്കട്ടെ.
എന്നാൽ, ഈ രാവിൽ ഞങ്ങളുടെ വിധിക്ക്
കാഠിന്യം കുറഞ്ഞതായ് തോന്നുമോ
അവന് അറിയാൻ കഴിഞ്ഞെങ്കിൽ?


This poem is a Malayalam Translation of the poem "Roundel" by Sara Teasdale.

POET'S NOTES ABOUT THE POEM
A roundel is a form of verse used in English language poetry devised by Algernon Charles Swinburne (1837-1909) . It is the Anglo-Norman form corresponding to the French rondeau. It makes use of refrains, repeated according to a certain stylized pattern. A roundel consists of nine lines each having the same number of syllables, plus a refrain after the third line and after the last line. The refrain must be identical with the beginning of the first line: it may be a half-line, and rhymes with the second line. It has three stanzas and its rhyme scheme is as follows: A B A R; B A B; A B A R; where R is the refrain.
COMMENTS OF THE POEM

Different shades of love

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success