നവ ഗുരു Poem by Vadayakkandy Narayanan

നവ ഗുരു

Rating: 5.0

വെള്ളമുണ്ട്, വെളുത്ത കുപ്പായം
വളഞ്ഞ കാലൻകുട
വെള്ളെഴുത്തിന് കണ്ണാടി
വലിയ നെറ്റിയിൽ കുറിയോ
തഴമ്പോ എന്നറിയാ-
തെളിവുമായദ്ധ്യാപകൻ.
ആജ്ഞാ ശക്തി, അനുസരണ കേടിന്
കിഴക്കും പിച്ചും
എവിടെയും അധീശത്വം, എങ്ങും പൂജിതൻ
എന്തിനും അവസാന വാക്കായി
ആരെയും ഗുണദോഷിക്കാൻ ആർജ്ജവം.
അധ്യാപനം തപസ്യ എന്നോതി ലോകം.

മാതാ പിതാ ഗുരുവിനൊപ്പം ഗൂഗിളും വാഴും കാലം
മാറി നിൻ വേഷഭൂഷകൾ
അതും ഒരു തൊഴിൽ
അവനും ഒരു മനുജൻ എന്നോതിയോ?

ഓൺലൈനിന് അപ്പുറം ഇരിക്കും കുഞ്ഞിനിന്ന്
ആരാണ് പൂജനീയൻ
ഗുരുവോ? ഗൂഗിളോ: ? !
വിരൽത്തുമ്പിൽ എല്ലാം തരുമവൻ
വിശപ്പില്ല, വഴക്കും വിരക്തിയും.

ഒരു സന്ദേഹം ബാക്കി
ഗൂഗിൾ അമ്മാവൻ കണ്ണിൽ
അറിവിനപ്പുറം
അലിവും വെളിവും നെറിയുമുണ്ടാമോ? !

നവ ഗുരു
Thursday, September 17, 2020
Topic(s) of this poem: teachers day
COMMENTS OF THE POEM
Leju P 17 September 2020

Good poem. Socially relevant theme.

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success