ഗുരു Poem by Vadayakkandy Narayanan

ഗുരു

Rating: 5.0

ഗുരുവേ പരം ഗുരുവേ
ശ്രീനാരായണ ഗുരുവേ
ചെമ്പഴന്തി ചേലിൽ, ചേറിലമർന്നോർക്ക്
ചെങ്കതിരായ ഗുരുവേ.

ജാതിയും മതവും ദൈവവും ഒന്നാക്കി
വിശ്വമറിഞ്ഞൊരാ ചൈതന്യം.
എല്ലാർക്കും ദൈവത്തെ നൽകിയവൻ,
സർവ്വരെയും ദൈവമാക്കിയവൻ.
കണ്ണാടി നോക്കുവാൻ, വിദ്യ പഠിക്കുവാൻ,
സംഘടിത ശക്തിയായീടുവാൻ,
നീ പകർന്നുപദേശം, നീ തന്നെ ദീപമായി
എരിയുന്നിതാ എന്നുമീ ഞങ്ങളിൽ.
(ഗുരുവേ.........)
ധിഷണ തൻ പൂത്തിരി നിന്നോളമാരിലും
ജ്വലിച്ചിരുന്നില്ലെന്നറിഞ്ഞുവോ നാം...?
കാവ്യ കുസുമങ്ങൾ പൂത്തൊരാ വല്ലരി
മൃദുസുഗന്ധം നൽകി എല്ലാടവും.
മാലോകർക്കുണ്മയിൽ വെണ്മ നൽകി നീ
വിണ്ണിന്നവകാശി ആയിടുമ്പോൾ,
അറിയുന്നു ഞങ്ങൾക്കായ് എരിച്ചു നീ ജീവിതം
നമിപ്പൂ ഞങ്ങളീ നാളിൽ ദേവാ
(ഗുരുവേ.......)

ഗുരു
Friday, September 18, 2020
Topic(s) of this poem: personality
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success