കൊഴിയാത്ത പൂവ് Poem by Vadayakkandy Narayanan

കൊഴിയാത്ത പൂവ്

Rating: 3.0

നമ്മുടെ തോട്ടത്തിൽ
നാം വിളയിച്ചെടുത്തൊരീ പൂവ്,
ഇനി കൊഴിയില്ലെന്ന് കേൾപ്പൂ.
ഇതിൻ ഗന്ധവും സ്പർശവുമേകും
അസഹ്യമാം ചൊറിച്ചിലും
തിണർപ്പും കുറുകലും
ചിലപ്പോൾ മരണവുമായി,
ഇനി വരും കാലം മുഴുക്കെ നമുക്ക്
ഇതിനെ സഹിക്കാം.
മണക്കാതിരിക്കാൻ മുഖം മറയ്ക്കാം,
അയിത്തം അകറ്റാൻ കൈ കഴുകാം.
സ്പർശനം, ആലിംഗനം, ചുംബനവും
ഇഴുകിച്ചേരും ഇടങ്ങളും ഇല്ലാതെ
ജീവിക്കാം നമുക്കിനി.
എല്ലാം ഓൺലൈനിലാക്കാം,
സ്ക്രീനിനെ നമ്പാം, ചതിക്കില്ല.
എങ്ങനെ, എവിടുന്നു വന്നു ഇവൻ?
ഇവൻമേൽ ഗന്ധവും സ്പർശ ക്രൗര്യവും
ഏറുന്നവൻ പിന്നാലെ വരുമോ?
ആലോചിക്കാൻ എവിടെ സമയം,
വെറുതെ കളയാൻ ഇല്ലല്ലോ,
ലോകത്തെ പുരോഗമിപ്പിക്കേണം
തിരക്കാണ്, ബിസി അല്ലേ!

കൊഴിയാത്ത പൂവ്
Friday, September 18, 2020
Topic(s) of this poem: life and death
COMMENTS OF THE POEM
Suresh Kumar Ek 26 September 2020

Covid 19 devided humanity into two. The poem depicts the dilemma of human kind

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success