ചങ്ങമ്പുഴക്കൊരുസ്മരണാഞ്ജലി Poem by Nash Thomas

ചങ്ങമ്പുഴക്കൊരുസ്മരണാഞ്ജലി

മന്നവനായി വന്നു തിളങ്ങീ, പിന്നെ

മനസ്സ് മടുത്തൂമദ്യത്തിനടിമയായി

ലഹരികൾ ലോഭമായിതന്നിൽ ലയിച്ചു

ലഹരിയിൽ ജീവിത താളം തെറ്റിച്ചു

വാക്കുകൾ രൂക്ഷമായി, വാക്കുകൾ പരുഷമായി

വാണീദേവനെ നിത്യം പ്രഹരിച്ചു നിർദാക്ഷണ്യം

യാതൊരുകഴിവുമില്ലാത്തവനെന്നുഇകഴ്ത്തി ചൊല്ലി

യാചക സമാനം ഇരന്നു കഴിയുന്നെന്നു ചൊല്ലി കവിമന്നൻ

അതി തരള അതി ലളിത ഹൃദയങ്ങളെ

അതി കഠിനമാം കുത്തിനോവിക്കും കൂട്ടരാണ് ഒട്ടുമേ

മാപ്പു ചോദിക്കുന്നൂ……… ഞങ്ങളിന്നിതാ

മാപ്പു ചോദിക്കുന്നൂ മാലോകരൊക്കെയും

മാപ്പു ചോദിക്കുന്നൂ………. ഞങ്ങളിന്നിതാ

മാപ്പു ചോദിക്കുന്നൂ………..മലയാളക്കരയൊക്കെയും

പരിഹാസ വാക്കുകൾ കേട്ടനവധി

പരാജയ ഭീതി തീർത്തു പലനാളിൽ

ഇഷ്ടക്കാരൊക്കെയും നഷ്ടബോധം വളർത്തി

ഇഷ്ടകവിയാം ഇടപ്പള്ളിയും വിട്ടില്ലൊട്ടുമേ

മലയാളി മനസ്സിൽ ഒളിഞ്ഞിരിക്കുമാ കൊലയാളി-

മനസ്സ് മറ മാറ്റിമറ മാറ്റി പുറത്തു വന്നീടുമ്പോൾ

മാപ്പു ചോദിക്കുന്നൂ……… ഞങ്ങളിന്നിതാ

മാപ്പു ചോദിക്കുന്നൂ മാലോകരൊക്കെയും

മാപ്പു ചോദിക്കുന്നൂ………. ഞങ്ങളിന്നിതാ

മാപ്പു ചോദിക്കുന്നൂ………..മലയാളക്കരയൊക്കെയും

രമണൻ എന്ന മരണമില്ലാത്ത

രമണീയ കലാസൃഷ്ടി നമുക്കേകി

മനസ്വനീ പ്രിയ മനസ്വനീ നിനക്ക് നൽകും

മനസിന്റെ പൂമാല, കൺ കുളിർക്കെ കണ്ടൂനമ്മൾ

സ്പന്ദിക്കുംഅസ്ഥിമാടത്തിൽ നിന്നും വാക്കുകൾ

സ്‌പന്ദനം നിത്യ സ്‌പന്ദനം ആയി തീർക്കുന്നു

കാവ്യനർത്തകി തന്നുടെ കരവിരുതുകൾ

കാട്ടീടും മൃദു ചലനമോഹലയവിന്യാസങ്ങൾ

പൂങ്കാവനത്തിൻഉൾ ശോഭയിൽ നമ്മെ നയിച്ചു

പൂപ്പട്ടുമെത്ത വിരിച്ചു പുഷ്പവൃഷ്ടി നടത്തി

കനകസിംഹാസനത്തിൽ ഇരുത്തി പിന്നെ

കനകോജ്വല വാക്ധോരണിയിൽ പുളകം കൊള്ളിച്ചു

ജോതിഷം താൻ കുറിച്ചു, തൻ വിധി ഗ്രഹിച്ചു

ജോതിഷ വിധിപോൽവ്യാധിയിൽ പെട്ടുപോയി

ഏകാന്തത തേടി പിന്നെ,

ഏകാന്തവാസം ആശ്രയമായി

കാലം നൽകിയൊരു ഊർജം

കാലത്തിൻ കണക്കിൽ പെട്ടോർമ്മയായി

നിർദ്ദയമാം വിധിക്കു മുന്നിൽ പ്രതിവിധി ഇല്ലാത്ത
നിഷ്ഠൂരമായി വന്ന സത്യമാം മരണവും

പിന്നെ ഏകമാം സത്യത്തിന് ഉൾക്കാമ്പ് പൂണ്ടു

പിന്നെന്നും അക്ഷയമാമൊരു കീർത്തി കൊണ്ടു

കേവലം മുപ്പത്തേഴാം വയസ്സിനുള്ളിൽ ഉള്ളൊരു ജീവിതം

കേവല ജീവിതമല്ലാതാക്കിതീർത്തവിസ്മയം

വിസ്മരിക്കില്ല നിശ്ചയം ഞങ്ങളൊരിക്കലും പ്രിയ കവി

വിസ്മയം തീർത്ത കാവ്യപ്രപഞ്ചമേ.

ആത്മാവ് ആത്മാവോട് ചൊല്ലി വിടകൊള്ളട്ടെ

ആരും മറക്കാത്ത അക്ഷരതാപസ്സശ്രേഷ്ഠ

പ്രിയ കവി മറക്കില്ല ഞങ്ങളൊരിക്കലും

പ്രണാമം ചൊല്ലി മടങ്ങട്ടെ ഇന്നേരം.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Nash Thomas

Nash Thomas

Kadammanitta
Close
Error Success