എങ്കിലും ചോദിച്ചുപോകയാണ്. Poem by Nash Thomas

എങ്കിലും ചോദിച്ചുപോകയാണ്.

ദൈവമേ അങ്ങ് എവിടെയാണ്?
ദൈവമേ അങ്ങ് എവിടെയാണ്?
ഹാബേലിന് രക്തത്തിനായികാത്തിരിക്കുകയാണോ?
കെയ്ൻ ആയി ലോകം മാറ്റിവച്ചിരിക്കുകയാണോ?
മുൾക്കിരീടം നീതിയുടെ മേലെ വയ്ക്കുകയാണോ?
എന്തേ അങ്ങേക്കിങ്ങെനെ ഒരു യുക്തി?
നമുക്കറിയില്ലാത്തൊരു യുക്തി?
വാദിക്കാൻ കഴിയില്ല,
വിധിക്കാൻ കഴിയില്ല,
എങ്കിലും യുക്തി ഇല്ലാത്തൊരു യുക്തി-
യുക്തം എന്നെങ്ങനെ പറയും?
എനിക്കറിയില്ല, എനിക്കറിയില്ല,
ആർക്കെങ്കിലും അറിയുമോ? ,ആർക്കെങ്കിലും അറിയുമോ? ,
കുരിശുമരണം കാത്തു നില്പതെന്തേ?
കുരിശുമരണം കാത്തു നില്പതെന്തേ?
ഇതോ നീതി? ഇതോ ന്യായം?
ഇതോ നീതി? ഇതോ ന്യായം?
ഇതെന്തു നീതി? ഇതെന്തു ന്യായം?
പറയുക, പറയുക, വിശ്വാസികളെ,
പറയുക, പറയുക, വിശ്വാസികളെ,
വയലാർ അല്ല ഞാൻ, മേല്പത്തൂർ അല്ല ഞാൻ,
എങ്കിലും ചോദിച്ചുപോകയാണ്.
എങ്കിലും ചോദിച്ചു കൊണ്ടിരിക്കുകയാണ്.

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
13-12-2018,9.25 AM, Kadammanitta.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Nash Thomas

Nash Thomas

Kadammanitta
Close
Error Success