'വാവ ഒറങ്ങുകയാ
ഒണന്നാൽ മുത്തം കൊടിത്തിട്ടു-
നമുക്ക് പള്ളിയിൽ പോകാം'
പള്ളിയിൽ പോകാനായി വന്നൊരു-
കളികൂട്ടുകാരോടെ മൊഴിഞ്ഞു ആ പൈതൽ
അമ്മയുടെ മാറോടു ചേർന്ന് കിടന്നു
കുംഭകർണ്ണൻ തോറ്റുപോകും മാതിരി
ഉറങ്ങുകയാണാ പിഞ്ചു പൈതൽ
'യത്ര നേരം കാത്തിരിക്കണം
പറഞ്ഞിട്ട് പോകാനായി
ഉണരുന്നില്ലല്ലോ കുഞ്ഞു വാവാ'
നിർത്താതു പരിഭവം പറഞ്ഞൂ
പള്ളിയിൽപോകാൻ ഒരുങ്ങിനിൽക്കും ആപൈതൽ
അന്നേരം ഒരു കൊതുകു മൂളിപ്പാട്ടുമായി
വട്ടമിട്ടു പറന്നു,
' അമ്മേ സൂസിച്ചോ, കുത്തും ആ കൊതുകു-
എന്നെ കൊത്തിയതാ ഇന്നലെ-
അരച്ചുകേറും, ചുമക്കും, വേദനിക്കും-
കുഞ്ഞു വാവയെ സൂസിച്ചോ'
പറഞ്ഞു തീർന്നില്ല കുത്തി
അലറിക്കരഞ്ഞു, കൈകാലിട്ടടിച്ചു,
അലർച്ചകൾ മാറ്റൊലി കൊണ്ടു
' ഇവിടെയാ കുത്തിയെതെനിക്കറിയാം
തൊടയ്ക്കുകയമ്മേ അതിവേഗം'
കുഞ്ഞു വായിൽ വലിയ വർത്തമാനം
പറഞ്ഞൂആ പൈതൽ
ചൂണ്ടികാണിച്ചോ കൊടുത്തൂ
പൈതങ്ങൾക്കു ശ്രദ്ധ കൂടുതലാണ്
എല്ലാകാര്യങ്ങള്കും മുതിർന്നവർ വിട്ടുപോകും കാര്യങ്ങൾ
അമ്മ കൈകൾ കൊണ്ട്കുത്തിയിടം-
തടവി തലോടി താരാട്ടു പാടി
' ഉറക്കരുതമ്മേ ഇവര് കാണട്ടെ
കുഞ്ഞു വാവയെ, പള്ളിയിൽ പോകണം ജങ്ങൾക്കു'
വാവയെ ജങ്ങള് പള്ളിയിൽപോവാ
ഇതെല്ലാം എന്റെ കൂട്ടുകാരാ.......
ഒന്ന് കാണട്ടെ, ഞാൻ പറഞ്ഞിട്ട് വന്നവരാ ഇവരെല്ലാം'
എല്ലാവരും കണ്ടു, മുത്തം കൊടുത്തു
എന്നിട്ടു വെക്കം പോകാനൊരുങ്ങീ
'പെട്ടന്ന് വരണം പള്ളികഴിഞ്ഞാൽ
ഇന്നലെ വൈകിട്ട് ഒന്നും കഴിച്ചതല്ലാ
ചെള്ള് വീണപ്പോൾ കഞ്ഞി കളഞ്ഞതാ
പിന്നെ നീ ഒന്നും കഴിച്ചിട്ടില്ലാ
പെട്ടന്ന് വരണം പള്ളികഴിഞ്ഞാൽ'
താക്കീതു നൽകി അമ്മയപ്പോൾ
കേൾക്കുന്നതിനുമുമ്പേ അവർ ഓടി മറഞ്ഞു.
'തലേന്ന് വന്നൊരു കൊടുംകാറ്റിൽ
തകർന്നു പോയ വലിയ ആഞ്ഞിലിയും,
മാവും, ചാമ്പ മരവും കഥകളും
വീമ്പയി പറഞ്ഞു മുന്നോട്ടുപോയീ അവർ
പൊടുന്നന്നേ ചുവന്ന ഒരു കുറുമ്പിപശു
കുത്താനായി ചാടി മുന്നോട്ടു വന്നു
പേടിച്ചുപോയി ആ പൈതങ്ങൾ
അമ്മേ എന്ന് വിളിച്ചോടി
ഓട്ടത്തിൽ വീണു മുട്ടുപൊട്ടി ഒരു കുരുന്നിന്റെ
'ആരോടും പറയരുത് വീണ കാര്യം
എന്നെ വഴക്കുപറയും -
ഞാൻ നോക്കിയില്ലെന്ന് പറയും'
അന്നേരം കണ്ട മുറിവിൽ വെക്കു-
മാചെടിയുടെ തളിരില ഇളംകയ്യിൽ
ഞരടി പറ്റിച്ചു വച്ചു
പിന്നെ ഒന്ന് ഇരുന്നിട്ട് ഓടി
ദൂരെക്കാണും ആ പള്ളിയിലോട്ടു
നാട്ടിൽക്കാണും പൂക്കളോടും പുല്ലിനോടും
കാര്യം പറഞ്ഞു നീങ്ങിയ പൈതങ്ങൾ
എത്തിയപ്പോഴേക്കും തീരാറായി ആകുർബാന
കത്തിച്ചു മുന്നേറുവാ പ്രസംഗവീരൻ
പള്ളീലച്ചൻ, പാട്ടും, ഒരട്ടഹാസവുമൊക്കെയായി
അരങ്ങു തകർത്തു മുന്നേറുകയായി ആ പാതിരി
അണച്ചുകൊണ്ടാകുരുന്നുകൾ മുന്നോട്ടുനീങ്ങി
'ശിശുക്കളെമുന്നോട്ടു വരുവീൻ,
തടയരുത്, സ്വർഗരാജം അവർക്കുള്ളതാകുന്നൂ'
കേട്ടമാതിരി, കേൾക്കാത്തമാതിരി പൈതങ്ങൾ
ഓടി മുൻപിൽ സ്ഥാനം കൈയേറി
അവരറിഞ്ഞില്ല ഇതു വെറും
നേരം കൊല്ലാനുള്ളവാക്കുകൾ
വെറും വാക്കുകൾ, വെറുതെ പറയും വാക്കുകൾ
പറയുന്ന വാക്കുകളും ചെയ്യുന്ന കാര്യങ്ങളും
കടലും കടലാടിയും പോലെയെന്നറിയാൻ
പ്രായം തികയാത്ത കുരുന്നുകൾ അല്ലോ അവർ
നിമിഷങ്ങൾക്കകം ആരാധനാകഴിഞ്ഞു
ദുർവ്വാസാവ്കണക്കെ ചൂരവടിയുമായി
അട്ടഹസിച്ചുകൊണ്ടു ആ പൈതങ്ങൾക്കു മുമ്പിലായി
കിരാതമൂർത്തി പോലെ ആ ദുർമൂർത്തി
സൺഡേ സ്കൂൾ ക്‌ളാസ്സിൽവന്നു
ശകാരം ചൊരിഞ്ഞു, ചെവിപിടിച്ചൂ തിരിച്ചൂ
വേദനകൊണ്ടു ആ പൈതങ്ങൾ കരഞ്ഞു
'ഇവിടെശ്രദ്ധിക്കൂ, ഇവിടെശ്രദ്ധിക്കൂ,
ദൈവം സ്നേഹം ആണ്,
ദൈവം സ്നേഹം ആണ്'
ക്‌ളാസ്സിൽ തത്തമ്മ ചൊല്ലൽ
അരങ്ങു തകർത്തൂ,
കരഞ്ഞു തകർന്ന പൈതലോടും
ഏറ്റുപാടാൻകർക്കശമായി ചൊല്ലീ
രാക്ഷസീ, താടകേ, പൂതനേ,
നിന്നേ ഞങ്ങൾക്ക് ഇഷ്ടമല്ല
കന്യാ സ്ത്രീകൾ, ചൂരൽകൊണ്ടു
നൃത്തം ചവിട്ടിക്കും കനവില്ലാ രൂപങ്ങൾ
സ്കൂളിലെ ഹോളി ഗോസ്റ്
ഇതിലും ഭേദമെന്നുചൊല്ലീ
കിട്ടീകണക്കിന് എല്ലാവര്ക്കും
ചൊല്ലിച്ചൂ ദൈവം സ്നേഹം എന്നു
പലവുരു, ഏഴുനേറ്റു നിർത്തി
ചൊല്ലിച്ചൂ, നിർവൃതിപൂണ്ടു
ദൈവത്തെ അറിയാത്ത ഗുരുക്കൾ
നഖത്തിന് പാടുകൾ കൈകളിലും
കാലുകളിലും ഏറ്റു,
കൂട്ടത്തോട് ക്കരഞ്ഞുകൊണ്ടു
വീട്ടിലോട്ടു നടന്നു നീങ്ങി
കരഞ്ഞു നീങ്ങുമാ കുട്ടികളെ കണ്ടു
മാറോടു ചേർത്ത് മാലാഖപോലെ
കലാകാരിയാകും അമ്മൂമ്മ
'കരയാതെമക്കളെ,
കരച്ചിൽ കാണാൻ പറ്റുന്നില്ല
കഴിക്കൂ ശർക്കര പായസം ഇപ്പോൾ
കാണുക നിങ്ങൾതൻ കളിക്കൂട്ടുകാർ
കുരങ്ങനും, പൂച്ചയും, മുയലും
സല്ലപിക്കും തത്തകളും
കൊക്കോമരത്തിൽ ഇരിക്കുന്ന-
അണ്ണാൻ കുഞ്ഞുങ്ങളും
ചെമ്പരത്തി മരമതിലും, ചെമ്പകത്തിലും
വാദ്യമേളം ഒരുക്കും കൊച്ചു കുരുവികളും
കള, കളശബ്ദം പാടി ഒഴുകും
അരുവികളും, അതിന് വക്കത്തിരിക്കുന്ന
വെള്ളക്കൊക്കുകളും, പൊന്മാനുകളും
വെട്ടിച്ചു മാറി നീന്തി നടക്കും മീനുകളും
കള്ളലക്ഷണത്തോടു കുസൃതി കാട്ടും,
പൂച്ചകളും, തൻ ഓമന പൂച്ചകുട്ടികളും '
ജീവികളെ വളർത്തി ആനന്ദം
കണ്ടു ജീവിക്കുമാമൊരു
ഭാരതീ തന്നുടെ സ്നേഹ ഭാജ്യം
വീണകൾ, തംബരൂ, രാഗവീചികൾ ഉയരും
നാദവിസ്മയം തീർക്കും കൂട്ടുകൾ
അന്നേരം ഒരുവിട്ടൂ തൻ തത്തകൾ
" പ്രജ്ഞാനം ബ്രഹ്മ',
'അഹം ബ്രഹ്മാസ്മി',
ഓം തത്ത്വമസി'
'അയമാത്മാ ബ്രഹ്മ"
തത്തകൾ ചൊല്ലും ശ്ലോകങ്ങൾ -
കേട്ടത്ഭുത പൂർവ്വം നിന്നൂ ആ കുരുന്നുകൾ
' അറിവാണ് ഈശ്വരൻ,ഇരുട്ടിനെ അകറ്റും അറിവ്
ഈശ്വരൻ നമ്മുടെ ഉള്ളിൽ കൊടികൊള്ളുന്നൂ
ഈ പ്രപഞ്ചം എല്ലാം ഈശ്വരനാണ്
നമ്മുടെ ഉള്ളിൽ ഉള്ള ഈ വായും ഈശ്വരനാണ്
ഈ പ്രപഞ്ചംമുഴുവനും ഈശ്വരനാണ്
ജീവൻ തന്നേ ഈശ്വരനാണ്'
ശരിയായി അറിയൂ ഈശ്വരനെ
അത് ശാശ്വതമായ സുഖം തരും
ഈ തത്തകൾ ചൊല്ലും കാര്യങ്ങൾ
ഞാൻ എന്നും പറഞ്ഞു കൊടുത്തതാണ്
അവ അറിയാതെ ചൊല്ലിയത്
നിങ്ങൾക്കിത് അറിയാൻ കാര്യമായി
അവയ്ക്കു പഠിയ്ക്കാമെങ്കിൽ
നിങ്ങൾക്കുമാംഅത് നിശ്ച്ചയം
പ്രകൃതിയെ അറിയൂ,
പ്രകൃതിയുടെ ഭാഗമാകൂ
ഓരോ ജീവന്റെയും സന്തോഷം അറിയൂ
അവയെ അന്നം കൊടുത്തു പരിപാലിക്കൂ
ഇന്നവർകൂട്ടിലെങ്കിലും
സന്തോഷത്തോടു വസിച്ചീടുന്നൂ
ഞാനും അവരും ഒരുപോലെ
ഒന്നിച്ചു പാടീടിടുന്നൂ
ഈവികൃതി കാട്ടുംകുരങ്ങും
കണ്ടാൽ ഓമനിക്കും പൈക്കിടാവും
നമുക്ക് ഉല്ലസിക്കാൻ വക നൽകുന്നൂ
വീട്ടിലോട്ട് ഞാൻ വിളിച്ചുപറയാം
മകൻ വന്നിട്ടു കൊണ്ടുപോകാം നിങ്ങളെ
കണ്ടാസ്വദിക്കുക കുരുന്നുകളേ,
കരയാനുല്ലതല്ലാഈ വാല്യം
അറിവില്ലാഗുരുക്കളെ ഉപേക്ഷിക്കൂ
ഭീതികൊണ്ടു സ്നേഹം ജനിപ്പക്കാൻ
ശ്രമിക്കുമാമൊരു അഞ്ജാനികളെ അകറ്റൂ എന്നെന്നും.
മൗനമായി ഇരുന്നു ചിന്തിക്കൂ
അട്ടഹാസം നമുക്കാവിശ്യമില്ല
സ്വാതികമായി അറിയൂ ജഗത്പതിയെ
ജല്പനകളൊക്കെ പാടേ വലിച്ചെറിയൂ
നമ്മൾ ഏവരും, ഈപൂക്കളും
ഈ ചെടികളും, ഗോക്കളും
എല്ലാ പറവ ഇഴ ജന്തുക്കളും
പ്രാണനായി കാണും ഈ വായുവിനെ
അറിയുക, അതിനായി ഔഷധങ്ങളെ അറിയുക
മഷർഷിമാരെ അറിയുക, നിങ്ങളെ -
കരിയിക്കുകയില്ല അതൊരിക്കലും
അറിവില്ലാഗുരുക്കൾ നിങ്ങളെ -
കനൽ തീറ്റിക്കും, നിങ്ങളെ -
കശക്കിയെറിയും, തൻ ലാഭത്തിനായി
ഉപേക്ഷിക്കൂ മക്കളേ, നിങ്ങളെദുഖിപ്പിക്കും
ഈ കൂത്താടികളെ എന്നെന്നും.
വേദത്തിന് രഹസ്യം വെളിയാക്കി
കൊടുത്തു അനേകം കഥകളിലൂടെ
ഒപ്പം കൊടുത്തൂ മധുരിക്കും പഴങ്ങളും
പായസ്സങ്ങളും, പലഹാരങ്ങളും
കുരുന്നുകൾ കരച്ചിൽ പാടെ മാറി
ശക്തരായി, ആർക്കും പറ്റിക്കാൻ
പറ്റാത്തവരുമായി, കഴമ്പില്ലാ -
പ്രമാണങ്ങൾ ദൂരെത്തെറിയാൻ
കഴമ്പുള്ള, കാരിരുമ്പിന് ശക്തിയുള്ള -
മർത്യരെയാണ് വാർത്തെടുക്കേണ്ടത്,
അല്ലാതു ഗുണമില്ലാ പാപചിന്തയല്ല,
ഗുണമില്ലാ ദൈവചിന്തയുമല്ല.
ജ്ഞാനത്താൽ വിളങ്ങുക പൈതങ്ങളെ
നാളയുടെ ഭാരത മക്കളായി തീരുക നിങ്ങളെന്നന്നും.
This poem has not been translated into any other language yet.
I would like to translate this poem