കറുകനാൻപ് Poem by sekharan pookkat

കറുകനാൻപ്

തൂശനിലയിൽ വിളന്പിയ ചോറിലി-
ന്നറിയാതെ വീണൊരു കണ്ണീർക്കണം
ഓർമ്മതൻ ചെപ്പിലെ കറുകതൻ നാന്പിൽ
നീറിയുറഞ്ഞുപോയ് മെല്ലെ മെല്ലെ

മണ്ണോടു ചേർന്നിരുന്നരുളും മരണത്തിൻ
മാർദ്ദവമില്ലാത്ത ഗദ്ഗദമായ്
തള്ളിത്തികട്ടി വരുമിത്തിരകളെ
നെഞ്ചോട് പുൽകി ഞാൻ നിസ്സംഗനായ്

എന്നോടു ചോദിച്ചു, "എന്തേയിന്നോർക്കുവാൻ?
എന്തിത്ര വൈകി നീയിത്ര കാലം?
ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടുമെന്തേ
എൻമണം ഓർമ്മതൻ താളിൽ തുളുന്പിനിന്നൂ? "

എത്രയാത്മാക്കളാണീ മണൽത്തിട്ടയിൽ
കറുകനാന്പിലൂർന്നിറങ്ങുന്നോരിറ്റു ജലത്തിനായ്
ദാഹിച്ചുമോഹിച്ചു വന്നു തിരിച്ചുപോയ്
പൈദാഹമൊട്ടും ശമിക്കാതെ ചകിതരായ്

തൂശനിലയിൽ വിളന്പിയ ചോറിലി-
ന്നറിയാതെ വീണൊരു കണ്ണീർക്കണം
ഓർമ്മതൻ ചെപ്പിലെ കറുകതൻ നാന്പിൽ
നീറിയുറഞ്ഞുപോയ് മെല്ലെ മെല്ലെ...

Sunday, August 12, 2018
Topic(s) of this poem: memorial day
POET'S NOTES ABOUT THE POEM
this poem is written in the malayalam lipi by my friend E S Unnikrishnan- many thanks
COMMENTS OF THE POEM
Bisy Untan 13 August 2018

The month of Karkidakam always comes with a sumptuous meal of memories mixed with all tastes of loss, love, affection and many...Enjoyed the 'Karukanampu' with such a mixed feeling..Congratulations Sir...

0 0 Reply
opoet me poet 12 August 2018

no English version who will then read tell me

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success