കാവ്യശില്പങ്ങളെ, കാവ്യശില്പങ്ങളെ Poem by Nash Thomas

കാവ്യശില്പങ്ങളെ, കാവ്യശില്പങ്ങളെ

കാവ്യശില്പങ്ങളെ, കാവ്യശില്പങ്ങളെ
കാവ്യശീലങ്ങളെ, കാവ്യശീലങ്ങളെ,
ഉള്ളിന്റെ ഉള്ളിൽ കാണുന്ന,
രാഗം ലയ വിസ്മയങ്ങളെ,
നിങ്ങളെ ഞാൻ കെട്ടി പുണർന്നോട്ടെ,
ഉള്ളിന്റെ ഉള്ളിലെ മോഹങ്ങൾ,
വാക്കിന്റെ വരദാനമായി,
വിസ്മയത്തിന് സ്വരമായി,
സരള കോമള വിസ്മയ വീചിയായി,
മന്ദ മരുതാനായി, നിലവായി,
പൂനിലാവായി, താരങ്ങളായി,
ഔഷധങ്ങളായി, സ്വാന്തനങ്ങളായി,
കുളിർകാറ്റായി, പൂമ്പാറ്റയായ്,
ഓണനിലവായി, പാരിജാതകത്തിന് മണമായി,
നൃത്ത സംഗീതമായി, ഓളമായി,
വീണയായി, തംബുരു ആയി,
കൈത്താളമായി വാഴട്ടെന്നും
നീണാൾ വാഴട്ടെന്നും.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Nash Thomas

Nash Thomas

Kadammanitta
Close
Error Success