Dorothy Parker 01 - ഒരു ചിത്രം Poem by Unnikrishnan Sivasankara Menon

Dorothy Parker 01 - ഒരു ചിത്രം

Rating: 5.0

This poem is translation of the poem "A Portrait" by Dorothy Parker.

എന്റെ പ്രണയം പെട്ടെന്നു വരുന്നതും
പെട്ടെന്നു തന്നെ പോകുന്നതും ആകകൊണ്ട്
ഒരിത്തിരി ഇവിടെയും
പിന്നൊരിത്തിരി അവിടെയു-
മായി പങ്കുവെയ്ക്കപ്പെടുന്നതുകൊണ്ട്
എന്റെ പ്രതിജ്ഞാവാക്കുകളാൽ
എന്താകാനാണ്?
എന്റെ ഹൃദയം പിൻമാറാനൊരുക്കമില്ല,
മനസ്സിനാകട്ടെ,
സങ്കടങ്ങളുടെ പാതവും വേഗവും
നേരിടാനുള്ള കെല്പ് ഏറ്റവും പതുക്കെയും.
എന്താണെൻ ശപഥം?
നിനക്ക് എന്റെ നനുത്ത
കുഞ്ഞുപ്രണയങ്ങളെ
വെളിവാക്കേണ്ടതുള്ളപ്പോൾ,
മറുപടിയായി, ചുമ്മാ ചുമൽ ചുളിച്ച്
'ആണോ? ' എന്നു ചോദിക്കാൻ മാത്രം
എനിക്കു കഴിയുമ്പോൾ,
എന്താണെൻ ശപഥം?

ജനനത്തീയതിയും
മരണത്തീയതിയും
വിവാഹദിനവും കൊത്തിയ
ഒരു വൻശില പോൽ
എന്റെ കഴുത്തിൽ തൂങ്ങുന്ന
ഹൃദയത്തിന്റെ ഭാരമെന്തെന്ന്
നിനക്കറിയില്ല.
ഓരോ തവണ പ്രണയിക്കുമ്പോഴും
അത് എന്റേതുതന്നെയെന്ന്
എനിക്കു തോന്നുന്നു, എന്നല്ല
ആരെടുത്താലും,
ഇപ്പോൾ ഈ ചെറുക്കനോ
അതല്ല ആ ചെറുക്കനോ,
ഭാഗ്യഹീനയും ദയനീയയുമായ
എന്റെയീ ഹൃദയം
ആർക്കെങ്കിലും
കൊടുത്തുതുലയ്ക്കാൻ
ഞാൻ വെമ്പുകയാണ്.

COMMENTS OF THE POEM

Dorothy was a poet from the United States.

0 0 Reply

Dorothy Parker rose to acclaim for her literary works published in magazines, such as The New Yorker. She was a founding member of the Algonquin Round Table. She excelled in screenwriting too and was nominated to Academy Award twice.

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success