Harriet Monroe 01 - തുടക്കം Poem by Unnikrishnan Sivasankara Menon

Harriet Monroe 01 - തുടക്കം

Rating: 5.0

Harriet Monroe 01 - തുടക്കം
അരുണകിരണങ്ങൾ
കടൽത്തിരകളെ
കണ്ടുമുട്ടിയപ്പോഴാണ്
പ്രണയം പിറന്നത്.
അപ്പോൾ ഏകാന്തലോകത്തിൻ
രക്ഷക്കായി വീനസ്
കടലിൽനിന്നുയർന്നുവന്നു,
ഒരായിരം ഹർഷപക്ഷങ്ങൾ
നിവർത്തി, വെളിച്ചം പരത്തി
മഞ്ഞണിഞ്ഞ ലോകത്തെ
കനകവളയങ്ങളിൽ ബന്ധിച്ച്.

ഭൂമി ആനന്ദകരമാം മോഹങ്ങളോടെ
ബഹുനിറങ്ങളിൽ ജ്വലിക്കയായി
ജീവൻ പിറവിയെടുക്കും വരെ,
അഗ്നിയ്ക്കുത്തരം അഗ്നി തന്നെ.

അങ്ങിനെയാണ് ലോകം ഉറക്കമുണർന്നതും
കാര്യങ്ങളെല്ലാം നടന്നതും
മഹാജലധി സൂര്യദേവനോ-
ടാദ്യമായ് സംസാരിച്ചതും.

This poem is Malayalam Translation of the poem 'In The Beginning' by Harriet Monroe

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success